Wild Elephant Attack: വയനാട്ടിൽ 14 കാരനെ കാട്ടാന ആക്രമിച്ച് ​ഗുരുതര പരിക്ക്; കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിവരികയായിരുന്നു

Wild Elephant Attack: കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ‍ഡ‍ോക്ടർമാർ അറിയിച്ചത്. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെമകനാണ് ശരത്ത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 12:01 PM IST
  • സൂഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയത്. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്.
  • കോളനിയ്ക്കടുത്തെത്തിയപ്പോൾ ശരത്തിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം എടുത്തെറിയുകയായിരുന്ന എന്നാണ് റിപ്പോർട്ട്.
Wild Elephant Attack: വയനാട്ടിൽ 14 കാരനെ കാട്ടാന ആക്രമിച്ച് ​ഗുരുതര പരിക്ക്; കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിവരികയായിരുന്നു

വയനാട്: പുൽപ്പള്ളിയിൽ 14 കാരനായ വിദ്യാർത്ഥിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ​ഗുരുതരമായ പരിക്ക്. പാക്കം കാരേരിക്കുന്ന് കോളനിയിൽ താമസിക്കുന്ന ശരത്തിനെയാണ് കാട്ടാന ആക്രമിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന ശരത്ത് ആനയുടെ മുന്നിൽ പെടുകയായിരുന്നു. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. 

കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ‍ഡ‍ോക്ടർമാർ അറിയിച്ചത്. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെമകനാണ് ശരത്ത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ശരത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സൂഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയത്. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇരുട്ടായതിനാൽ കാട്ടാനയുടെ സാന്നിധ്യം കുട്ടി അറിഞ്ഞില്ല. 

ALSO READ: പത്തനംതിട്ടയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോളനിയ്ക്കടുത്തെത്തിയപ്പോൾ ശരത്തിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം എടുത്തെറിയുകയായിരുന്ന എന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ കുറച്ചു നാളുകളായി വയനാട്ടിൽ വന്യമൃ​ഗങ്ങളുടെ ശല്യം വർദ്ധിച്ചു വരികയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കാടിറങ്ങി വന്ന കരടി ജനവാസമേഖലയിലിറങ്ങി ഭീതി പടർത്തിയത്. പിന്നീടതിനെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ കാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News