ഹജ്ജിന് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാർക്ക് വിമാന ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മന്ത്രി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് എംപിമാർക്ക് ഉറപ്പ് നൽകി.കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് ചുമത്തിയിരിക്കുന്നതെന്ന് ലീഗ് എംപിമാര്‍ ആരോപിച്ചു.
കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന്എയര്‍ ഇന്ത്യ തോന്നിയപോലെ നിശ്ചയിച്ച സംഖ്യയാണ് വസൂലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാര്‍ജ് നിര്‍ണയിക്കണം എന്നതാണ് ആവശ്യം.
ALSO READ: പി സി ജോർജ് ഇനി ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു
മുസ്ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനായി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.