പത്തനംതിട്ട: കുളനടയിൽ ക്ഷേത്രത്തിലെ കിണട്ടിൽ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണർ വൃത്തിയാക്കാനിറങ്ങിയ മുട്ടാർ സ്വദേശി ഷാജിക്കാണ് കിണട്ടിൽ വീണ് പരിക്കേറ്റത്. പുനപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്.
കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറി മുകളിൽ എത്തിയപ്പോഴാണ് ഷാജി കാൽ തെറ്റി നൂറടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണത്. മറ്റ് തൊഴിലാളികൾ ചേർന്ന് ഷാജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണട്ടിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിന് സഹായം തേടി.
അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഷാജിയെ വടവും വലയും ഉപയോഗിച്ച് പുറത്തെത്തിച്ചു. തുടർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ: തിരൂരിൽ കെട്ടിടം തകർന്നു വീണു; ഒരാൾക്ക് പരിക്ക്, മൂന്ന് ഓട്ടോറിക്ഷകൾ തകർന്നു
അതേസമയം തിരുവനന്തപുരത്തെ മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് ചാടിപ്പോയത്. ആക്രമ സ്വഭാവുള്ള കുരങ്ങാണ് ചാടിപ്പോയതെന്ന മൃഗശാല അധികൃതർ അറിയിച്ചു. നന്തകോട് ഭാഗത്ത് കുരങ്ങ് ഉണ്ടെന്നാണ് വിവരം. രാത്രി വൈകിയും തിരച്ചിൽ നടത്തി കുരങ്ങിനെ പിടികൂടാനാണ് മൃഗശാല അധികൃതരുടെ ശ്രമിക്കുന്നത്.
നാളെ കഴിഞ്ഞ് പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകരെ കാണിക്കുന്നതിന് മൃഗശാല തയ്യാറെടുക്കുന്ന വേളയിലാണ് കുരങ്ങ് കൂട്ടിൽ നിന്നും ചാടിപോകുന്നത്. കൂട് തുറക്കുന്ന സമയത്തുണ്ടായ ശ്രദ്ധക്കുറവാണ് കുരങ്ങ് ചാടി പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...