തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പെട്രോൾ കുപ്പിയുമായി എത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിനെ കീഴ്പ്പെടുത്തി രക്ഷിക്കാൻ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം സ്വദേശിയായ റോബിൻ (39) നെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം അരങ്ങേറിയത്. കഴക്കൂട്ടം നിവാസിയായ ഒരാൾ റോബിന് പണം നൽകാനുണ്ടായിരുന്നു. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാതായതോടെ ആണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്ന് റോബിൻ കഴക്കൂട്ടം സ്വദേശിയോട് ഫോണിൽ വിളിച്ച് പറഞ്ഞു. റോബിൻ സ്റ്റേഷനു മുന്നിൽ എത്തിയ നേരത്തു തന്നെ ഇയാളുടെ കയ്യിൽ നിന്നും പണം വാങ്ങിയ വ്യക്തിയും അവിടെയെത്തി.
ALSO READ: ഗ്യാസ് ലോറി നിയന്ത്രണം വിട്ടു മതില് തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി
അതിനുപിന്നാലെ ഇരുവരും തമ്മിൽ സ്റ്റേഷനു വെളിയിൽ നിന്നും വാക്കേറ്റമുണ്ടായി. ഇതോടെ റോബിൻ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഒരു ലീറ്റർ പെട്രോൾ വാങ്ങി തിരികെ വീണ്ടും സ്റ്റേഷന് മുന്നിൽ തന്നെ എത്തി. പണം തിരികെ നൽകിയില്ലെങ്കിൽ എങ്കിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ബഹളം കേട്ട് എത്തിയ പൊലീസ് റോബിന്റെ കൈയ്യിൽ ഇരുന്ന പെട്രോൾ പിടിച്ചു വാങ്ങി. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...