കിളിമാനൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പോങ്ങനാട് ഭാഗത്ത് നിന്നും കിളിമാനൂർ-കല്ലറ റൂട്ടിലേക്ക് പോയ ഹസീന എന്ന സ്വകാര്യബസും കിളിമാനൂരിൽ നിന്നും മടവൂരിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 09:36 PM IST
  • മേലെ മലയാമഠം ജങ്ഷനിൽ വൈകിട്ട് ആയിരുന്നു അപകടം
  • വെഞ്ഞാറമൂടി ലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കിളിമാനൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്. കിളിമാനൂർ പോങ്ങനാട് റൂട്ടി ൽ മേലെമലയാമഠം ജങ്ഷനിൽ വൈകിട്ട് ആയിരുന്നു അപകടം. കാർ ഓടിച്ചിരുന്ന യുവതിക്കും ബസിലെ യാത്രക്കാരനുമാണ് പരിക്കേറ്റത്. കിളിമാനൂർ പോങ്ങനാട് റൂട്ടിൽ മേലെമലയാമഠം ജങ്ഷനിൽ വൈകിട്ട് ആയിരുന്നു അപകടം. 

പോങ്ങനാട് ഭാഗത്ത് നിന്നും കിളിമാനൂർ-കല്ലറ റൂട്ടിലേക്ക് പോയ ഹസീന എന്ന സ്വകാര്യബസും കിളി മാനൂരിൽ നിന്നും മടവൂരിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പോങ്ങനാട് സ്വദേശി എം.കെ രാജേഷ് (46), കാർ ഓടിച്ചിരുന്ന മടവൂർ സ്വദേശിനി അഡ്വ. രേഷ്മ സുകുമാരൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും വെഞ്ഞാറമൂടി ലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News