Wayanad Landslide: ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുന്നു; കാണാമറയത്ത് ഇനിയും ഇരുന്നൂറിലേറെപ്പേർ

Wayanad Landslide Updates: സർക്കാർ കണക്കുകളനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ ഇന്ന് സംസ്കരിക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 08:28 AM IST
  • ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്
  • ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്
  • 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തതായിട്ടാണ് റിപ്പോർട്ട്
Wayanad Landslide: ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുന്നു; കാണാമറയത്ത് ഇനിയും ഇരുന്നൂറിലേറെപ്പേർ

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തതായിട്ടാണ് റിപ്പോർട്ട്. 

Also Read: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു

സർക്കാർ കണക്കുകളനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ ഇന്ന് സംസ്കരിക്കും.  ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് തിരച്ചിൽ നടത്തുന്നത് മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും. 
റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.  ഉരുൾപൊട്ടലിൽ പരിക്കേറ്റ 86 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

Also Read: ഇന്ന് ചിങ്ങ രാശിക്കാർക്ക് സാമ്പത്തികം മികച്ചതായിരിക്കും, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഇന്നലെ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്. ഏറെ നേരത്തെ തിരച്ചിലില്‍ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ദൗത്യസംഘം ദൗത്യം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. 

Also Read: ബദാം ചായ കുടിച്ചോളൂ.. ഗുണങ്ങൾ ഏറെ!

 

മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്തിയത്. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂര്‍ നേരത്തെ തിരച്ചിലിലും മനുഷ്യ ജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം അവസാനിപ്പിക്കേണ്ടിവന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News