Actor Joju George Car Wrecked Case : ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികള്‍ കീഴടങ്ങി

പ്രകടനമായി മരട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ ഹാജരായത്.

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 04:58 PM IST
  • ജോജു കോൺഗ്രസിന്റെ സമരമാണ് മനസ്സിലാക്കിയതിന് ശേഷം മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ഇറങ്ങിയതാണ് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു.
  • അതേസമയം നേതാക്കൾക്ക് എല്ലാ നിയമപിന്തുണയും പാർട്ടി നൽകുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു.
  • ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.
  • ഇതിനിടെ ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു.
Actor Joju George Car Wrecked Case : ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികള്‍ കീഴടങ്ങി

Kochi : നടൻ ജോജു ജോർജിന്റെ കാറ് (Actor Joju George Car) തല്ലിതകർത്ത കേസിൽ ഒളിവിലായിരുന്ന 7 പ്രതികൾ മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊച്ചി മുൻ മേയർ ടോണി ചമ്മിണി (Tony Chammani) ഉൾപ്പെടെ 7 കോൺഗ്രസ് പ്രവർത്തകരാണ് കീഴടങ്ങിയത്. പ്രകടനമായി മരട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ ഹാജരായത്.

"എല്ലാവരേയും അറിയിച്ചിട്ടാണ് സമരം നടത്തിയത്. തീക്ഷണ വിഷയമായതിനാൽ സമരവും അങ്ങനെ തന്നെയാണ്. സമരം അലോങ്കലപ്പെടുത്താൻ ജോജു ശ്രമിച്ചു. ഇതിൽ പ്രവർത്തകർ പ്രകോപിതരാകുകയായിരുന്നു" ടോണി ചമ്മിണി പൊലീസിന് കീഴടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോടായി പറഞ്ഞു. 

ALSO READ : Joju George | ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

കൂടാതെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ ജോജു ജോർജിന്റെ കോലം കത്തിക്കുകയും ചെയ്തു. സിപിഎമ്മനി്റെ നിർദേശ പ്രകാരമാണ് ജോജു പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു.

"കോൺഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സർക്കാരിന് നേരെയാണെന്ന മനസ്സിലാക്കിയ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ഒത്തുക്കളിയാണ് ഇത്" മുൻ കൊച്ചി മേയർ ആരോപിച്ചു. 

ALSO READ :  Joju George New Car| ചില്ല് പൊട്ടിച്ചത് ഒരു കോടി വിലയുള്ള വണ്ടി, ജോജു ഇന്ത്യ ചുറ്റിയ വണ്ടി ലാൻറ് റോവർ ഡിഫൻഡർ

ജോജു കോൺഗ്രസിന്റെ സമരമാണ് മനസ്സിലാക്കിയതിന് ശേഷം മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ഇറങ്ങിയതാണ് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. അതേസമയം നേതാക്കൾക്ക് എല്ലാ നിയമപിന്തുണയും പാർട്ടി നൽകുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു. 

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെ ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു. കാറിന്റെ പുറകിലെ ചില്ലാണ് അടിച്ച് തകർത്തത്. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് കോൺ​ഗ്രസ് ആരോപിച്ചതിനെ തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

ALSO READ : Actor Joju George Issue : ജോജു ജോർജിന്റെ കാർ അടിച്ച് തകർത്ത് സംഭവത്തിൽ അറസ്റ്റ് ഉടൻ, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു

കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജു ജോർജിന്റെ വാഹനം തകർത്തതും ​ഗതാ​ഗത തടസ്സം സൃഷ്ടിച്ചതുമാണ് രണ്ട് കേസുകൾ. റോഡിൽ ​ഗതാ​ഗത തടസ്സം നേരിട്ടതിനെ തുടർന്നാണ് നടൻ ജോജു ജോർജ് സമരക്കാരോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News