കുടുംബത്തെ അന്വേഷിച്ചിറങ്ങി ജീപ്പിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi).

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 11:28 AM IST
  • കുടുംബത്തെ അന്വേഷിച്ചിറങ്ങി ജീപ്പിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി സുരഭി ലക്ഷ്മി
  • സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയിലാണ്
കുടുംബത്തെ അന്വേഷിച്ചിറങ്ങി ജീപ്പിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

കോഴിക്കോട്:  വഴിതെറ്റി കാണാതായ ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi).  സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയിലാണ്.  

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്.  ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി.  പകൽ മുഴുവൻ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും ഇയാൾക്ക് യുവതിയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല.  ശേഷം രാത്രിയായതോടെ പോലീസിൽ പരാതി നൽകിയശേഷം അയാൾ വീട്ടിലേക്ക് മടങ്ങി.  

Also Read: ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി; കൃഷി ഓഫീസുകള്‍ പ്രവർത്തിക്കും

ഈ സമയം നടന്നു തളർന്ന യുവതി കുഞ്ഞിനേയും കൊണ്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസുകാർ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം വാങ്ങി നൽകി സ്റ്റേഷനിൽ ഇരുത്തുകയും യുവതിയുടെ കയ്യിൽ നിന്നും ഭർത്താവിന്റെ നമ്പർ വാങ്ങി അയാളെ വിളിച്ചു കാര്യം പറഞ്ഞുവെങ്കിലും സംസാരിച്ചു തീരുംമുമ്പേ അയാളുടെ ഫോൺ ഓഫ് ആയിപ്പോയി.  ശേഷം ഇയാൾ തന്റെ രണ്ടു കൂട്ടുകാരുമായി ഇളയ കുഞ്ഞിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന കൂട്ടുകാർക്ക് ഡ്രൈവിങ് അറിയാത്തതുകൊണ്ട് പുറത്തിറങ്ങി പല വാഹനങ്ങൾക്കും കൈ കാണിച്ചുവെങ്കിലും ആരും നിർത്തിയില്ല.  ഇതിനിടയിലാണ് ഒരു ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത ശേഷം നടി സുരഭി ലക്ഷ്മി ആ വഴി വരുകയും ഇവർ കൈകാണിച്ചപ്പോൾ വാഹനം നിർത്തുകയും ചെയ്തത്. ശേഷം ജീപ്പിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെ കണ്ട് പോലീസ് കൺട്രോൾ റൂമിൽ സുരഭി (Surabhi Lakshmi) വിവരം അറിയിക്കുകയും ചെയ്തു.  ഇതിനെ തുടർന്ന് പോലീസ് ഉടൻ അവിടെയെത്തുകയും യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സുരഭിയും കൂടെപ്പോയിരുന്നു. 

Also Read: ആന്ധ്രയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം, 13 പേർക്ക് പരിക്ക് 

മാത്രമല്ല യുവാവിനെ ആശുപതിയിലെത്തിച്ച ശേഷം ഇളയ കുഞ്ഞിനേയും കൊണ്ട് സുരഭി (Surabhi Lakshmi) പോലീസ് സ്റ്റേഷനിൽ എത്തുകയും കുഞ്ഞിനെ അമ്മ തിരിച്ചറിയുകയും ചെയ്തു.  തുടർന്ന് അമ്മയേയും കുഞ്ഞുങ്ങളേയും പോലീസ് സുരക്ഷിതരായി വീട്ടിലെത്തിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News