മധുവിന്‍റെ കൊലപാതകം ആസൂത്രിതം; അറസ്റ്റിലായത് പതിനാറ് പേര്‍

ആള്‍ക്കൂട്ട ഭീകരതയാല്‍ ജീവന്‍ നഷ്ടപ്പെട്ട മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് പതിനാറ് പേരെ. പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയെന്നും അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Last Updated : Feb 24, 2018, 07:52 PM IST
മധുവിന്‍റെ കൊലപാതകം ആസൂത്രിതം; അറസ്റ്റിലായത് പതിനാറ് പേര്‍

പാലക്കാട്: ആള്‍ക്കൂട്ട ഭീകരതയാല്‍ ജീവന്‍ നഷ്ടപ്പെട്ട മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് പതിനാറ് പേരെ. പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയെന്നും അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് മധു പൊലീസിനു മൊഴി നല്‍കിയിരുന്നു.

മോഷ്ടാവെന്ന് ആരോപിച്ച് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന്, ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു.

തന്നെ അവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചുതരികയായിരുന്നുവെന്നും മൊഴിയില്‍ മധു പറയുന്നുണ്ട്. മൊഴി നല്കി അല്‍പസമയത്തിനകം മധു മരണത്തിന് കീഴടങ്ങിയെന്ന് പൊലീസും വിശദീകരിച്ചു.

മധു മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്ന്‍ തലയിലുണ്ടായ ആന്തരിക രക്തസ്രാവം മൂലമാണെന്നും, നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

Trending News