തിരുവനന്തപുരം: പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളില്‍ ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
ലഹരിക്കെതിരെയും പ്രണയപ്പകക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും 'കൗമാരം കരുത്താക്കൂ' എന്ന പേരില്‍ സംസ്ഥാന വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്യാമ്ബയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇത്തരം പ്രശ്നങ്ങളില്‍പ്പെട്ട് പോയവരെ തിരികെയെത്തിക്കാന്‍ തുറന്ന ഇടങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ക്യാമ്ബയിന്‍ സംഘടിപ്പിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച കേരള വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കൗമാര പ്രായത്തില്‍ തന്നെ ലിംഗാവബോധം, ലഹരി വിരുദ്ധ മനോഭാവം തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...