K Sudhakaran KPCC പ്രസിഡന്റ്, രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അറിയിച്ചു, ഐക്യത്തോടെ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ.സുധാകരൻ

താൻ പ്രവർത്തകരോടും നേതാക്കളോടും നീതി പുലർത്തും. പഴ കോണഗ്രസിന് പ്രതാപത്തോടും കൂടി കൊണ്ടുവരേണ്ട് ഉത്തരവാദിത്വം തനിക്കാണെന്ന് അത് സത്യസന്ധമായി നിർവഹിക്കുമെന്ന് സുധാകരൻ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 05:47 PM IST
  • ഐക്യത്തോടെ കോൺഗ്രസിന് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം സുധാകരൻ മാധ്യമങ്ങളോടായി പറഞ്ഞു.
  • തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്വം. അഭിപ്രായ വ്യത്യാസ പരിഹരിച്ച് മുന്നോട്ട് പോകും.
  • താൻ പ്രവർത്തകരോടും നേതാക്കളോടും നീതി പുലർത്തും
  • കോണഗ്രസ് കേരളത്തിൽ ശക്തമായി തിരിച്ച് വരുമെന്ന് സുധാകരൻ
K Sudhakaran KPCC പ്രസിഡന്റ്, രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അറിയിച്ചു, ഐക്യത്തോടെ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ.സുധാകരൻ

Kannur : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) അധ്യക്ഷനായി കെ സുധാകരനെ (K Sudhakaran) നിയമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് കേന്ദ്ര നേതൃത്വം. രാഹുൽ ഗാന്ധി (Rahul Gandhi) സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയർന്നപ്പോൾ മുതൽ കെ സുധാകരെന്റ് പേര് പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. അവസാനം കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നിരവധി ചർച്ചക്കൊടുവിലാണ് കെ.സുധകരനെ കെപിസിസിയുടെ അമരകത്തിലേക്ക് ഹൈക്കമാൻഡ് നിർദേശിക്കുന്നത്.

ALSO READ : അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു; നേത‍ൃമാറ്റം വേണമെന്ന് നിർദേശം

ഐക്യത്തോടെ കോൺഗ്രസിന് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു. തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്വം. അഭിപ്രായ വ്യത്യാസ പരിഹരിച്ച് മുന്നോട്ട് പോകും. കോണഗ്രസ് കേരളത്തിൽ ശക്തമായി തിരിച്ച് വരുമെന്ന് സുധാകരൻ മാധ്യമങ്ങളോടായി പറഞ്ഞു.

താൻ പ്രവർത്തകരോടും നേതാക്കളോടും നീതി പുലർത്തും. പഴ കോണഗ്രസിന് പ്രതാപത്തോടും കൂടി കൊണ്ടുവരേണ്ട് ഉത്തരവാദിത്വം തനിക്കാണെന്ന് അത് സത്യസന്ധമായി നിർവഹിക്കുമെന്ന് സുധാകരൻ അറിയിച്ചു.

ALSO READ : K Sudhakaran കെപിസിസി പ്രസിഡന്റ്, കെ സുധാകരന് അഭിന്ദനവുമായി വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉടലെടുത്ത പ്രശ്നമാണ് പാർട്ടിക്കുള്ളിൽ തലമുറക്കൈമാറ്റം എന്ന ആവശ്യം. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ എഐസിസി നിർദേശിച്ച അശോക് ചൗഹാൻ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ ഹൈക്കാമൻഡ് ഐക്യകണ്ഠേന സുധാകരന്റെ പേര് നിർദേശിക്കുകയായിരുന്നു.

എന്നാൽ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ പ്രഖ്യാപിച്ചത് പോലെ കെ സുധാകരന്റെ പേര് ഹൈക്കമാൻഡ് നേരിട്ട് നിർദേശിച്ചാൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴി വെക്കുമെന്ന് ഒരു പ്രതീതി ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നു. തുടർന്ന് ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി താരിഖ് അൻവറിനോട് നേതാക്കളെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ നിർദേശിച്ചിരുന്നത്.

ALSO READ : KPCC അധ്യക്ഷനായി കെ.സുധാകരനെ നിർദേശിച്ച് ഹൈക്കമാൻഡ്, തീരുമാനം കേരളഘടകത്തെ അറിയിക്കാൻ താരിഖ് അൻവറിനോട് നിർദേശിച്ചു

അതെ തുടർന്ന് താരിഖ് അൻവർ കഴിഞ്ഞ കുറെ ദിവസങ്ങളിലായി സംസ്ഥാന നേതാക്കളുമായി നേരിട്ടും അല്ലാതെയും കൂടിക്കാഴ്ച നടത്തുകയായിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും കെപിസിസി കമ്മിറ്റിയിലെ അംഗങ്ങളുടെയും അഭിപ്രായം താരിഖ് അൻവർ ചോദിച്ചു അറിഞ്ഞു. ബഹുഭൂരിപക്ഷം പേരും കെ.സുധാകരന്റെ പേരാണ് നിർദേശിച്ചത്. 

എന്നാൽ മുതിർന്ന് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെയും പേര് കെപിസിസി അധ്യക്ഷനായി നിർദേശിച്ചിരുന്നില്ല എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. അതിനിടയിൽ കെപിസിസി അധ്യക്ഷന്റെ പദവിയിലേക്ക് സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും പരിഗണ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പോലെ സുധാകരനെ തന്നെ മുന്നോട്ട് വെക്കുകയായിരുന്നു താരിഖ് അൻവർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News