Thiruvananthapuram : സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം നടത്താൻ തീരുമാനിച്ച് പൊതുപരീക്ഷകളായ SSLC Plus Two പരീക്ഷകൾക്ക് നാളെ തുടക്കം കുറിക്കും. നേരത്തെ March 17 ന് നടത്താനിരുന്ന പരീക്ഷ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
അതിനിടെ റംസാനും, തൃശൂർ പൂരവും പരിഗണിച്ച് നേരത്തെ പുറത്ത് വിട്ട പ്രകാരം ടൈം ടേബിളിൽ മാറ്റം വരുത്തിട്ടുണ്ടായിരുന്നു. എസ്എസ്എൽസി നാളെ തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും. പ്ലസ് ടൂ പരീക്ഷ ഏപ്രിൽ 26ന് തീരുന്ന വിധത്തിൽ പുനഃക്രമീകരിക്കുകയും ചെയ്തു.
എസ്എസ്എൽസി ടൈം ടേബിൾ
ഏപ്രിൽ 8 - ഉച്ചയ്ക്ക് 1.40-3.30 - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന്
ഏപ്രിൽ 9 - ഉച്ചയ്ക്ക് 2.40-4.30 - തേഡ് ലാംഗ്വേജ് ഹിന്ദി, ജനറൽ നോളജ്
ഏപ്രിൽ 12 - ഉച്ചയ്ക്ക് 1.40-4.30 - ഇംഗ്ലീഷ്
ഏപ്രിൽ 15 - രാവിലെ 9.40-11.30- ഫിസിക്സ്
ഏപ്രിൽ 19 - രാവിലെ 9.40-12.30 - കണക്ക്
ഏപ്രിൽ 21 - രാവിലെ 9.40-11.30 - കെമിസ്ട്രി
ഏപ്രിൽ 27 - രാവിലെ 9.40-12.30 - സോഷ്യൽ സയൻസ്
ഏപ്രിൽ 28 - രാവിലെ 9.40-11.30 - ബയോളജി
ഏപ്രിൽ 29 - രാവിലെ 9.40- 11.30 - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട്
പ്ലസ് ടു ടൈം ടേബിൾ
ഹയർ സെക്കൻഡറി
ഏപ്രിൽ 8 - സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റംസ്
ഏപ്രിൽ 9- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
ഏപ്രിൽ 12 - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
ഏപ്രിൽ 13 - പാർട്ട്- 2 ലാംഗ്വേജസ്, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി
ഏപ്രിൽ 17 - മാത്തമാറ്റിഖ്സ്, പാട്ട് -3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി
ഏപ്രിൽ 20 - ഫിസിക്സ് ഇക്കണോമിക്സ്
ഏപ്രിൽ 22 - പാർട്ട് 1 ഇംഗ്ലീഷ്
ഏപ്രിൽ 24 - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
ഏപ്രിൽ 26 - ഹോം സയൻസ്, ഗാന്ധീയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
ALSO READ : SSLC Exam 2021: SSLC, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 8 മുതല്‍, പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
ആർട്ട് സബ്ജെക്ടുകൾ
ഏപ്രിൽ 8 - മെയിൻ
ഏപ്രിൽ 9 - സബ്സിഡിയറി
ഏപ്രിൽ 12 - എസ്തറ്റിക്സ്
ഏപ്രിൽ 13- പാർട്ട് 2ലാംഗ്വേജസ്
ഏപ്രിൽ 17 - സംസ്കൃതം
ഏപ്രിൽ 20 - ലിറ്ററേച്ചർ
ഏപ്രിൽ 22 - പാർട്ട് 1 ഇംഗ്ലീഷ്
വൊക്കേഷ്ണൽ ഹയർ സെക്കൻഡറി
ഏപ്രിൽ 9 - ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി. കെമിസ്ട്രീ
ഏപ്രിൽ 12 - ബയോളജി, മാനേജ്മെന്റ്
ഏപ്രിൽ 13 - ഓന്റപ്രണർഷിപ്പ് ഡെവലപ്മെന്റ്, ജി എഫ് സി
ഏപ്രിൽ 17 - മാത്തമാറ്റിക്സ്
ഏപ്രിൽ 20 - ഫിസിക്സ്, ഇക്കണോമിക്സ്
ഏപ്രിൽ 22 - ഇംഗ്ലീഷ്
ഏപ്രിൽ 24 - ജ്യോഗ്രഫി, അക്കൗണ്ടൻസി
ഏപ്രിൽ 26 - വൊക്കേഷണൽ തിയറി
(ഹയർ സെക്കൻഡി, വൊക്കേഷ്ണൽ ഹയർ സെക്കൻഡറി, ആർട്സ് പരീക്ഷകളിലെ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 - 12.30 വരെയും, പ്രക്ടിക്കൽ അടങ്ങിയ വിഷയങ്ങളുടെ പരീക്ഷ 9.40 മുതൽ 12 മണി വരെയാണ്. ബയോളജി 9.40 മുതൽ 12.10 വരെയും, മ്യൂസിക് 9.40 മുതൽ 11.30 വരെയാണ് നടക്കുക).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...