Ksrtc: മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിര്‍ദേശം

ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 07:34 PM IST
  • ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
  • കേരളത്തിലേക്കുളള സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്
  • ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഡ്യൂട്ടി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രം ആനുകൂല്യം
Ksrtc: മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിര്‍ദേശം

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി മാനേജിംഗ് ഡയറ്ടര്‍. സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലേക്കുളള സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാതെ ജീവനക്കാരെ ഡ്യൂട്ടിക്ക് അയയ്ക്കാന്‍ കഴിയാതെ വന്നാല്‍ സ്റ്റാന്റ് ബൈ ഡ്യൂട്ടി നല്‍കും.

ALSO READ: KSRTC Strike: സി.എം.ഡിയുമായി നടന്ന ചർച്ച പരാജയം, ബിജു പ്രഭാകർ ജീവനക്കാരെ ഫേസ്ബുക്ക് ലൈവിൽ അതിസംബോധന ചെയ്യും

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഡ്യൂട്ടി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവ്വീസുകൾ ഞായാറാഴ്ത മുതൽ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News