വാളയാര്‍ അതിർത്തിയിൽ കുടങ്ങിയവർക്ക് അടിയന്തര പാസ് നല്‍കണം -ഹൈക്കോടതി

വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെയെത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. അതിർത്തിയിൽ കുടുങ്ങിയ മലയാളികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. 

Last Updated : May 10, 2020, 04:22 PM IST
വാളയാര്‍ അതിർത്തിയിൽ കുടങ്ങിയവർക്ക് അടിയന്തര പാസ് നല്‍കണം -ഹൈക്കോടതി

വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെയെത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. അതിർത്തിയിൽ കുടുങ്ങിയ മലയാളികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. 

ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ചപ്പോൾ തന്നെ ഒരാളേയും പാസില്ലാതെ അതിർത്തി കടത്തി വിടാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. പാസില്ലാതെ കടത്തിവിട്ടാൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാൻ ഇടയാക്കും. പാസില്ലാതെ ആരേയും കടത്തിവിടാനാവില്ലെന്ന് കോടതി നിർദേശിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 

ഒന്നാമതെത്താനല്ല, ഒന്നിച്ചു നില്‍ക്കാന്‍; SSLC വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍‍!

 

തുടർന്ന് വാളയാറിൽ കുടുങ്ങി കിടക്കുന്നവർക്ക് മാത്രം പാസ് നൽകാൻ സര്‍ക്കാരിനോട് നിർദേശിച്ച കോടതി മറ്റുള്ളവരോട് പാസില്ലാതെ അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടത്. ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടർന്ന് വരുന്ന ചില മാർഗ നിർദേശങ്ങളുണ്ട്. 

'എന്‍റെ മരണം വരെ അവര്‍ ആഗ്രഹിച്ചു' -അമിത് ഷാ

ഇതിൽ മാറ്റം വരുത്താനോ കുറവ് വരുത്താനോ ഇടപെടുന്നതിന് കോടതിക്ക് പരിധിയുണ്ട്. പാസ് ലഭിച്ചൂവെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹോട്ട്സ്പോട്ടിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടോ എന്ന് പരിശോധിക്കണം. അപേക്ഷിക്കുന്നവർക്ക് പരിശോധനയ്ക്ക് ശേഷം പാസ് നൽകുന്നുണ്ട്. നിലവിൽ 1,40,000 പേർ പാസിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 59000 പേർക്ക് പാസ് അനുവദിച്ചു. 26000 പേർ നാട്ടിലെത്തിയെന്നും സർക്കാർ അറിയിച്ചു.

Trending News