ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ 6 ട്രെയിനുകളും 10 സർവീസുമാണ് അനുവദിച്ചത്. ഇത് പര്യാപ്‌തമല്ല.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസ് അനുവദിച്ചത്. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് സർവീസില്ല.
പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കൊവിഡ് രോഗം വ്യാപിച്ചിരുന്ന കാലത്ത് നാട്ടിൽ വരാൻ സാധിക്കാതിരുന്ന കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ തിരക്ക് പതിന്മടങ്ങായിരിക്കും. ഈ സാഹചര്യത്തിൽ നിർബന്ധമായും ഓണസീസണിൽ കൂടുതൽ സർവീസ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...