Navakerala Sadas: നവകേരള സദസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ അപകടം

Bull race accident in Idukki: കാളയോട്ടത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കുമളിയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 03:33 PM IST
  • കാളക്കൂട്ടം നിയന്ത്രണം തെറ്റി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി.
  • വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
  • ജനങ്ങളും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
Navakerala Sadas: നവകേരള സദസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ അപകടം

ഇടുക്കി: കുമളിയില്‍ നവകേരള സദസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ അപകടം. കാളക്കൂട്ടം നിയന്ത്രണം തെറ്റി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കുമളിയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ജനങ്ങളും പോലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. എന്നാൽ  ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലത്ത് വന്‍ അപകടമാണ് ഒഴിഞ്ഞു പോയത്. വലിയ ജനരോഷമാണ് പ്രദേശത്ത് ഉടലെടുത്തത്. നവകേരള സദസിന്റെ പ്രചരണാര്‍ഥം ഒന്നാം മൈലില്‍ നിന്നും കുമളി പട്ടണത്തിലേക്ക് നടത്തിയ കാളയോട്ടത്തിനിടെയാണ് അപകടമുണ്ടാകുന്നത്. ഒരു ജീപ്പിനും കാറിനും കേടുപാടുകള്‍ ഉണ്ടായി. പത്തോളം കാളകളടങ്ങുന്ന അഞ്ച് കാളവണ്ടികളാണ് മത്സരം നടത്തിയത്. പോലീസ് വാഹനങ്ങള്‍ക്കിടയിലേക്കും കാളകള്‍ പാഞ്ഞുകയറി. ശബരിമല സീസണായതിനാല്‍ തീര്‍ഥാടകരുടെ തിരക്കും സ്ഥലത്തുണ്ടായിരുന്നു.

ALSO READ: ഇന്ത്യയിൽ ആദ്യം; വൃക്ക മാറ്റിവെയ്ക്കലിൽ ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

സുപ്രീം കോടതി നിരോധിച്ച മത്സരമാണ് കാളയോട്ടമെന്നും സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും മൃഗസംരക്ഷണസമിതി പ്രതിനിധി ജയചന്ദ്രന്‍ പറഞ്ഞു. മത്സരം നിയമവിരുദ്ധമാണെന്നാണ് നാട്ടുകാരുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News