Anavoor Nagappan | സമിതിക്ക് വീഴ്ച പറ്റിയിട്ടില്ല, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും ആനാവൂർ നാ​ഗപ്പൻ

അനുപമയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ കുടുംബ കോടതി വിധി പറഞ്ഞു. അതിലും സമിതിയെക്കുറിച്ച് തെറ്റായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 01:34 PM IST
  • ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാൻ ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടാണ് മാധ്യമങ്ങൾ അദ്ദേഹത്തെ ആക്രമിക്കുന്നത്.
  • ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
  • അത് തിരുത്താന്‍ തയ്യാറായിട്ടില്ല.
Anavoor Nagappan | സമിതിക്ക് വീഴ്ച പറ്റിയിട്ടില്ല, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും ആനാവൂർ നാ​ഗപ്പൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദത്തില്‍ (Adoption Row) ശിശുക്ഷേമ സമിതിക്ക് (CWC) വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ (Anavoor Nagappan). നിയമപരമായി ഏതെങ്കിലും തരത്തിലുള്ള തെറ്റ് ശിശുക്ഷേമ സമിതി ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു തെറ്റുകളും പറയാത്തിടത്തോളം ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷിജു ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അനുപമയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ കുടുംബ കോടതി വിധി പറഞ്ഞു. അതിലും സമിതിയെക്കുറിച്ച് തെറ്റായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല എന്നും ആനാവൂർ പറ‍ഞ്ഞു.

Also Read: Anupama Baby Adoption Controversy | ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്

ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാൻ ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടാണ് മാധ്യമങ്ങൾ അദ്ദേഹത്തെ ആക്രമിക്കുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അനുപമ ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് എവിടെയെങ്കിലും ചൂണ്ടിക്കാട്ടിയാൽ പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

Also Read: Anupama Baby Adoption Controversy : ദത്ത് വിവാദം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ; സമരരീതി ഇന്ന് പ്രഖ്യാപിക്കും

തുടക്കം മുതലെ സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ച നിലപാട് അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്ന് തന്നെയാണ്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തെറ്റ് പറ്റിയതായി പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News