Anupama Marriage : അനുപമയും അജിത്തും വിവാഹിതരായി; ദൃക്‌സാക്ഷിയായത് മകൻ ഏയ്‌ഡൻ

അനുപമയുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് ആരോപിച്ച് അനുപമ പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 03:44 PM IST
  • തിരുവനന്തപുരം മുട്ടട (Muttada) സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് ഇരുവരും വിവാഹിതരായത്.
  • പുതുവർഷത്തിൽ വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
  • ദത്ത് വിവാദത്തിന് ശേഷം ഒരുപാട് കാലത്തേ നിയമ പോരാട്ടത്തിനൊടുവിലാണ് ഇരുവർക്കും കുഞ്ഞിനെ തിരികെ ലഭിച്ചത്.
  • അനുപമയുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് ആരോപിച്ച് അനുപമ പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വന്നത്.
 Anupama Marriage : അനുപമയും അജിത്തും വിവാഹിതരായി; ദൃക്‌സാക്ഷിയായത് മകൻ ഏയ്‌ഡൻ

THiruvananthapuram : ദത്ത് വിവാദത്തിനൊടുവിൽ (Adoption Controversy) കുഞ്ഞിന്റ സാന്നിധ്യത്തിൽ അനുപമയ്ക്കും അജിത്തും വിവാഹിതരായി. തിരുവനന്തപുരം  മുട്ടട (Muttada)  സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് ഇരുവരും വിവാഹിതരായത്. പുതുവർഷത്തിൽ വിവാഹ ജീവിതത്തിലേക്ക്  കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ദത്ത് വിവാദത്തിന് ശേഷം ഒരുപാട് കാലത്തേ നിയമ പോരാട്ടത്തിനൊടുവിലാണ് ഇരുവർക്കും കുഞ്ഞിനെ തിരികെ ലഭിച്ചത്. അനുപമയുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് ആരോപിച്ച് അനുപമ പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വന്നത്.

ALSO READ: Silverline Project | സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ആന്ധ്ര പ്രദേശ് ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്. അതിന് ശേഷം നിരവധി നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് തെളിയിക്കപ്പെട്ടുകയായിരുന്നു. ഇതിനെ തുടർന്ന് കുഞ്ഞിനെ ഇരുവർക്കും കൈമാറി.

ALSO READ: ഫാത്തിമ ലത്തീഫിന്റേത് ആത്മഹത്യ, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

നിരവധി നാളുകൾ സമരം നടത്തിയതിന് ശേഷമാണ് ഇവർക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. കുഞ്ഞിനെ തിരികെ ലഭിച്ചിട്ടും സമരം അവസാനിപ്പിക്കാൻ അനുപമ തയ്യാറായിരുന്നില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ സമരം പിൻവലിക്കില്ലെന്നായിരുന്നു അനുപമയുടെ തീരുമാനം. 

ALSO READ: PV Anwar| ഞങ്ങളുടെ എം.പീനെ പട്ടായ ജയിലിൽ നിന്ന് വിടൂ പി.വി അൻവർ തായ്ലൻറ് പ്രസിഡൻറിനോട്

അതിന് ശേഷം കുറ്റക്കാർക്കെതിരെ ശരിയായി അന്വേഷണം നടക്കുന്നില്ലെന്ന് സമര സമിതി ആരോപിച്ചിരുന്നു. മാത്രമല്ല ശിശുക്ഷേമ സമിതി കുടുംബകോടതി കബളിപ്പിച്ചതാണെന്ന് അനുപമ ആരോപിച്ചു. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ഇനിയും നൽകിയിട്ടില്ലെന്നും അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News