തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് (Youth Congress) വക്താക്കളുടെ നിയമനം മരവിപ്പിച്ച് ദേശീയ നേതൃത്വം. തിരുവഞ്ചൂരിന്റെ മകനായ അര്‍ജുന്‍ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.
അര്‍ജുന്‍ രാധാകൃഷ്ണനെ കേരളത്തിലെ വക്താവായാണ് നിയമിച്ചിരുന്നത്. ഈ തീരുമാനത്തിൽ (Youth Congress) സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടാകുകയും സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Also Read: POCSO കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ Look Out Notice പുറപ്പെടുവിച്ചു
അര്‍ജുനെ കൂടാതെ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് വക്താക്കളായി നിയമിച്ചിരുന്നത്. ഇതിനിടയിൽ വക്താവായി നിയമിച്ച ഉത്തരവ് തനിക്ക് കിട്ടിയെന്നും തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്നും സംഘടനാ നേതാക്കളോട് ചോദിച്ച് ബാക്കി പ്രതികരണം അറിയിക്കാമെന്നും അര്‍ജുന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...