തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓണാഘോഷത്തിന് സ്ഥാപിച്ചിരുന്ന കമാനം റോഡിൽ പതിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിൻകര സ്വദേശി ബിജുവിനെ ഭാര്യ ലേഖ എന്ന 44 കാരിക്കാണ് പരിക്കേറ്റത്. ഇവർ പൊഴിയൂർ ഫാമിലി ഹെൽത്ത് സെൻററിൽ നഴ്സാണ്.
കഴിഞ്ഞ പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മകൾ അനുഷയുമൊത്ത് നെയ്യാറ്റിൻകരയിൽ. യാത്ര ചെയ്യുന്നതിനിടയിൽ ഒരു മുന്നറിയിപ്പും നൽകാതെ കമാനം അതിൻറെ ഉടമസ്ഥർ മാറ്റുകയായിരുന്നു. തിരക്കേറിയ റോഡിൽ ഇവരുടെ അശ്രദ്ധ കാരണമാണ് ഇവർക്ക് പരിക്കേറ്റത്.
Read Also: Learners licence: ഹയർ സെക്കണ്ടറി പാഠ്യപദ്ധതിയിൽ ലേണേഴ്സും; പദ്ധതിയുമായി ഗതാഗത വകുപ്പ്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലുക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കഴുത്തിന് ഗുരുതര പരിക്ക് പറ്റിയലേഖയുടെ ശബ്ദം വീണ്ടെടുക്കാൻ ആഴ്ചകൾ വരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
പൊഴിയൂർ ഫാമിലി ഹെൽത്ത് സെൻററിലെ ജീവനക്കാരിയാണ് ലേഖ, അനുഷ പത്താം ക്ലാസുകാരിയും. ലേഖയുടെ ഭർത്താവ് ബിജു കാനം സ്ഥാപിച്ച നെല്ലിമൂട് സ്വദേശി മണിയനെതിരെ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...