Arikkomban: അരിക്കൊമ്പൻ ജനവാസ മേഖലയിൽ; കൂടുതൽ വനപാലകരെ നിയോഗിച്ചു, ജാഗ്രതാ നിർദ്ദേശവുമായി തമിഴ്നാട് വനം വകുപ്പ്

Kumki elephants returned from Chinnakkanal: മേഘമലക്ക് സമീപമുള്ള മണലാർ തേയില തോട്ടത്തിലെത്തിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തടഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 02:03 PM IST
  • അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.
  • മേഘമലക്ക് സമീപമുള്ള മണലാർ തേയില തോട്ടത്തിലാണ് അരിക്കൊമ്പൻ എത്തിയത്.
  • ഈ സാഹചര്യത്തിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Arikkomban: അരിക്കൊമ്പൻ ജനവാസ മേഖലയിൽ; കൂടുതൽ വനപാലകരെ നിയോഗിച്ചു, ജാഗ്രതാ നിർദ്ദേശവുമായി തമിഴ്നാട് വനം വകുപ്പ്

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. മേഘമലക്ക് സമീപമുള്ള മണലാർ തേയില തോട്ടത്തിലാണ് അരിക്കൊമ്പൻ എത്തിയത്. ഈ സാഹചര്യത്തിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

നാട്ടുകാരും തമിഴ്നാട് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് അരിക്കമ്പനെ ജനവാസ മേഖലയ്ക്ക് അകത്തേയ്ക്ക് കടക്കാതെ തടഞ്ഞത്. തുടർന്ന് രാത്രിയോടെ കൊമ്പൻ പെരിയാർ വനമേഖലയിലേയ്ക്ക് തിരികെ പോയി. ചിന്നക്കനാലിന് സമാനമായി പെരിയാർ കടുവ സങ്കേതത്തിലെ കാട്ടിനുള്ളിലും രാത്രി കാലങ്ങളിൽ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. കഴിഞ്ഞ ദിവസം വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാ‌ർ എന്നീ പ്രദേശങ്ങൾക്ക് അടുത്തുള്ള അതി‍ർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിച്ച അരിക്കൊമ്പൻ ഇരവങ്കലാർ ഭാഗത്തെത്തിയിരുന്നു. 

ALSO READ: ദൗത്യം വിജയം; സുരേന്ദ്രനും കുഞ്ചുവിനും പിന്നാലെ വിക്രമും സൂര്യനും മടങ്ങി

ഇരവങ്കലാ‍ർ ഭാ​ഗത്തെ വനത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് സി​ഗ്നൽ ലഭിച്ചിരിക്കുന്നു. ഇവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങിയാൽ മേഘമലയിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുണ്ട്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധി പേർ ഇവിടേക്കെത്തും. ഈ സാഹചര്യത്തിൽ കൂടുതൽ വനപാലകരെ ഇവിടെ നിയോ​ഗിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് തമിഴ്നാട് വനം വകുപ്പ് നിർദ്ദേശം നൽകി. എന്നാൽ, അരിക്കൊമ്പൻ വനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കുറവാണെന്നാണ് കേരള വനം വകുപ്പിന്റെ വിലയിരുത്തൽ.  

അതേസമയം, അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച നാല് കുങ്കിയാനകളും ചിന്നക്കനാലിൽ നിന്ന് മടങ്ങി. വിക്രമും സൂര്യനുമാണ് അവസാനമായി ചിന്നക്കനാലിൽ നിന്ന് മടങ്ങിയത്. നേരത്തെ, കോന്നി സുരേന്ദ്രനും കുഞ്ചുവും മടങ്ങിയിരുന്നു. ഏകദേശം ഒന്നര മാസങ്ങൾക്ക് മുമ്പാണ് അരിക്കൊമ്പൻ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലിൽ എത്തിയത്. ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. അരിക്കൊമ്പനെ കീഴടക്കിയതിനൊപ്പം ചിന്നക്കനാൽ നിവാസികളുടെ ഹൃദയവും കീഴടക്കിയാണ് കുങ്കി ആനകൾ മടങ്ങുന്നത്. 

സുരേന്ദ്രനെയും കുഞ്ചുവിനെയും കൊണ്ടുപോയ അനിമൽ ആംബുലൻസുകൾ തിരികെ എത്തിച്ചാണ് വിക്രമിനെയും സൂര്യനെയും തിരികെ കൊണ്ടുപോയത്. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ കുങ്കിയാനകൾ എല്ലാം ചിന്നക്കനാലിനോട് വിട പറഞ്ഞു. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സംഘവും മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News