തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം രാത്രിയില്‍ തുറന്ന സംഭവത്തില്‍ വിവാദം കത്തുന്നു...
വേണ്ടത്ര ആലോചനയില്ലാതെ ഷട്ടര്‍ തുറന്ന സംഭവത്തിനെതിരെ തിരുവനന്തപുരം മേയറും രംഗത്തെത്തി.
എന്നാല്‍, പുലര്‍ച്ചെ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതിനാലാണ് മുന്നറിയിപ്പില്ലാതെ രാത്രി തന്നെ ഡാം തുറന്നത് എന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം.
മരണത്തോട് മല്ലിടുന്ന മകനെ ഒരു നോക്ക് കാണാന്‍... വഴിയരികില്‍ പൊട്ടിക്കരഞ്ഞ് ഒരച്ഛന്‍
അതേസമയം, കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയതിനാലാണ് തലസ്ഥാന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതെന്നാണ് ജലഅതോറിറ്റി പറയുന്നത്.
ഇതിന് അരുവിക്കര ഡാം തുറന്നതുമായി യാതൊരു ബന്ധവുമില്ലെന്നും ജലഅതോറിറ്റി വ്യക്തമാക്കി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രദേശത്ത് ശക്തമായ മഴ പെയ്തത്. ഇതോടെ അരുവിക്കര ഡാം നിറയുകയും ഷട്ടര്‍ തുറക്കുകയുമായിരുന്നു.
കൊറോണ കാലത്ത് ഏറ്റുമുട്ടുന്ന രണ്ട് 'ചക്ക'കള്‍!!
1.25 മീറ്റര്‍ വീതമാണ് നാല് ഷട്ടറുകള്‍ തുറന്നത്. ഒരു മീറ്ററാണ് അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഇതോടെ കരമനയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. ആറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.