ആറാട്ടണ്ണനെതിരെ കേസുമായി സംവിധായിക മോനിഷ മോഹൻ, പ്രണയമെന്ന് പറഞ്ഞ് നടന്നു; സംഭവം സത്യമോ?

Monisha Mohan: സന്തോഷ് വർക്കിക്കെതിരെ സഹസംവിധായിക മോനിഷ മോഹൻ.

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 03:09 PM IST
  • ജോജി എന്ന സിനിമയിൽ ബാബുരാജ് പറയുന്ന ഡയലോഗാണ് മോനിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്
  • "ഇതുപോലെ ഇനി പറഞ്ഞ് നടക്കുന്നവരെ നിയമപരമായി നേരിടും" എന്ന ഡയലോഗാണ് പങ്കുവെച്ചത്
  • ഇത് സന്തോഷ് വർക്കിയെയാണ് ഉദേശിച്ചതെന്ന് വ്യക്തം
ആറാട്ടണ്ണനെതിരെ കേസുമായി സംവിധായിക മോനിഷ മോഹൻ, പ്രണയമെന്ന് പറഞ്ഞ് നടന്നു; സംഭവം സത്യമോ?

മോഹൻലാൽ സിനിമ 'ആറാട്ട്' റിലീസ് ദിവസത്തിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് റിവ്യൂ കൊടുത്ത് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നീട് സന്തോഷ് വർക്കി ട്രോളന്മാർക്കിടയിൽ തരംഗമാവുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം തനിക്ക് നിത്യ മേനോനെയും നിഖില വിമലിനെയും ഇഷ്ടമാണെന്നെല്ലാം പറയുമ്പോഴും ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ സംവിധാന സഹായിയായ മോനിഷ മോഹനെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി.

സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ." ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടുവെന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നിയെന്നും സന്തോഷ് പറയുന്നു.. മോനിഷയുടെ കൂടെയുള്ള തന്റെ ചിത്രം പങ്കുവച്ചായിരുന്നു സന്തോഷ്‌ വർക്കി പോസ്റ്റ്‌ പങ്കുവെച്ചത്. ഇത് മോനിഷ മോഹൻ മേനോൻ. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് പ്രണയം തോന്നി. അവർക്കും എന്നെ ഇഷ്ടപ്പെട്ടതു പോലെയാണ്. വളരെ സന്തോഷത്തോടെയാണ് മോനിഷ എന്റെ കൂടെ ഫോട്ടോ എടുത്തത്. പക്ഷേ ഒരു അബദ്ധം പറ്റി. ഫോൺ നമ്പർ ചോദിച്ചില്ല. ഫോൺ നമ്പറിന് വേണ്ടി കുറെ ശ്രമിച്ചു കിട്ടിയില്ല. അവർക്ക് വേറെ പ്രണയം ഉണ്ടെന്നു പോലും അറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടേർസ് ഉണ്ട്." ഇതായിരുന്നു വാക്കുകൾ.

ALSO READ: Nithya Menon| അയാളുടെ 30 നമ്പരുകൾ വരെ ബ്ലോക്ക് ചെയ്തു,എല്ലാവരും പറഞ്ഞു പരാതി കൊടുക്കാൻ- തുറന്ന് പറഞ്ഞ് നിത്യ

ഇപ്പോൾ മോനിഷ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോജി എന്ന സിനിമയിൽ ബാബുരാജ് പറയുന്ന ഡയലോഗാണ് മോനിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഇതുപോലെ ഇനി പറഞ്ഞ് നടക്കുന്നവരെ നിയമപരമായി നേരിടും" എന്ന ഡയലോഗാണ് പങ്കുവെച്ചത്. ഇത് സന്തോഷ് വർക്കിയെയാണ് ഉദേശിച്ചതെന്ന് വ്യക്തം. ഇതിനെതിരെയും ട്രോളുകൾ വ്യാപകമായി. "കാണുന്ന എല്ലാ സ്ത്രീകളോടും പ്രണയം തോന്നുന്ന വ്യക്തിയാണ് സന്തോഷ്" എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News