മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്കാണ് ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്.
പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. 35 മുതൽ 50 ക്യുമെക്സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. പമ്പ നദിയിൽ 15 ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട് തുടരുകയാണ്. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയർന്നത്
കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാനുള്ള തീരുമാനം. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...