'ജനതാ കര്‍ഫ്യൂ': സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും പ്രവര്‍ത്തിക്കില്ല!

കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കുകയാണ് ഇന്ത്യ. അന്ന് സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും പ്രവര്‍ത്തിക്കില്ല. 

Last Updated : Mar 21, 2020, 06:32 AM IST
  'ജനതാ കര്‍ഫ്യൂ': സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും പ്രവര്‍ത്തിക്കില്ല!

തിരുവനന്തപുരം: കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കുകയാണ് ഇന്ത്യ. അന്ന് സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും പ്രവര്‍ത്തിക്കില്ല. 

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 

കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളും  കോളേജുകളും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും 
ബിവറേജസുകളും ബാറുകളും പൂട്ടാന്‍ തയാറായിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ തീരുമാനം. കനത്ത മുന്‍കരുതലുകളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബിവറേജുകള്‍ തുറക്കുന്നത്. ക്യൂവില്‍ മുപ്പതിലധികം പേര്‍ ഉണ്ടാകാന്‍ പാടില്ലെന്നും എല്ലാവരും ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

ബെവ്കോ ജീവനക്കാര്‍ക്ക് മാസ്ക്കും സാനിറ്റൈസറുകളും നിര്‍ബന്ധമാക്കിയിരുന്നു. മദ്യ വില്‍പ്പന ശാലകളില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ എക്സൈസ് കമ്മീഷണര്‍ സര്‍ക്കുലറായി പുറത്തിറക്കുകയും ചെയ്തിരുന്നു. അതേസമയം 12 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ അഞ്ചു വിദേശികള്‍ ഉള്‍പ്പടെ  40 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

44,390 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Trending News