മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ? ദേവദർശ് എഴുതുന്നത് വായിക്കാൻ ഒരു കണ്ണാടി വേണം; മിറർ റൈറ്റിങ്ങിലെ മാജിക്

കാസര്‍കോട് ചെറുകാനത്തെ ദേവദര്‍ശ് കാണുന്നത് പോലെ വെറും ഒരു ചില്ലറക്കാരനല്ല. എല്ലാവരും അക്ഷരം വായിക്കാന്‍ മുഖത്ത് കണ്ണട വയ്ക്കുമ്പോള്‍, പതിമൂന്നുകാരന്‍ ദേവദര്‍ശ് എഴുതുന്നത് വായിക്കാന്‍ മുഖം നോക്കുന്ന കണ്ണാടിതന്നെ വേണം. മലയാളം, ഇംഗ്ലീഷ് ഹിന്ദി എന്നീഭാഷകള്‍ എഴുതാനും തിരിച്ചെഴുതാനുമുള്ള കഴിവ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കൻ.

Edited by - Zee Malayalam News Desk | Last Updated : Aug 27, 2022, 12:30 PM IST
  • മലയാളം, ഇംഗ്ലീഷ് ഹിന്ദി എന്നീഭാഷകള്‍ എഴുതാനും തിരിച്ചെഴുതാനുമുള്ള കഴിവ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കൻ.
  • ഹിന്ദിയുടെ പഠനം കൂടി ആരംഭിച്ചതോടയാണ് മകന്റെ കഴിവ് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.
  • പ്രത്യേക പരിശീലനമൊന്നും നേടാതെ പത്രങ്ങളും നോട്ടീസുകളും മറ്റും തലതിരിച്ചും പുറം തിരിച്ച് നിഴല്‍ കണ്ടും വായിക്കാനുള്ള മിടുക്ക് ദേവദര്‍ശിനുണ്ട്.
മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ? ദേവദർശ് എഴുതുന്നത് വായിക്കാൻ ഒരു കണ്ണാടി വേണം; മിറർ റൈറ്റിങ്ങിലെ മാജിക്

കാസർകോട്: പൊതുവേ ആളുകൾക്ക് കണ്ണുകൾ കൊണ്ട് വായിക്കാം, ചിലർക്ക് കണ്ണട വെച്ചാലെ വായിക്കാൻ പറ്റൂ. എന്നാൽ കാസര്‍കോട്  സ്വദേശിയായ ദേവദര്‍ശിന്റെ എഴുത്ത് വായിക്കാന്‍ കണ്ണടമാത്രം പോര, കണ്ണാടി കൂടിവേണം. മിറർ റൈറ്റിങ്ങിൽ അത്ഭുതമാവുകയാണ് ഈ പതിമൂന്ന് കാരൻ.

കാസര്‍കോട് ചെറുകാനത്തെ ദേവദര്‍ശ് കാണുന്നത് പോലെ വെറും ഒരു ചില്ലറക്കാരനല്ല. എല്ലാവരും അക്ഷരം വായിക്കാന്‍ മുഖത്ത് കണ്ണട വയ്ക്കുമ്പോള്‍, പതിമൂന്നുകാരന്‍ ദേവദര്‍ശ് എഴുതുന്നത് വായിക്കാന്‍ മുഖം നോക്കുന്ന കണ്ണാടിതന്നെ വേണം. മലയാളം, ഇംഗ്ലീഷ് ഹിന്ദി എന്നീഭാഷകള്‍ എഴുതാനും തിരിച്ചെഴുതാനുമുള്ള കഴിവ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കൻ. 

Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

പഠിച്ചത് മാത്രമല്ല ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും അനായസേന തിരിച്ചെഴുതും. പ്രത്യേക പരിശീലനമൊന്നും നേടാതെ പത്രങ്ങളും നോട്ടീസുകളും മറ്റും തലതിരിച്ചും പുറം തിരിച്ച് നിഴല്‍ കണ്ടും വായിക്കാനുള്ള മിടുക്ക് ദേവദര്‍ശിനുണ്ട്. സ്വകാര്യ കമ്പനിയില്‍ സെയില്‍മാനായ രഞ്ജിത്തിന്റെയും അധ്യാപികയായ ദിവ്യയുടെയും മകനായ ദേവദര്‍ശ് അക്ഷരം പഠിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഈ കലയില്‍ അഭിരുചിയുണ്ടായിരുന്നു. 

അന്ന് വീടിന്റെ ചുമരിലും മറ്റുംചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്‌കൂളില്‍ അദ്ധ്യാപകരും അറിഞ്ഞതോടെ ഇത് മിറര്‍ റൈറ്റിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും എല്ലാവര്‍ക്കും എളുപ്പം ചെയ്യാവുന്ന പണിയല്ലെന്നും മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഹിന്ദിയുടെ പഠനം കൂടി ആരംഭിച്ചതോടയാണ് മകന്റെ കഴിവ് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. 

Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ

ചിത്രകലയിലും പഠനത്തിലും മിടുക്കനായ ദേവദര്‍ശിന് എന്തും ഒരിക്കല്‍ കേട്ടാല്‍ മതി. അത്രയ്ക്ക് ഓര്‍മശക്തിയാണ്. വീട്ടംഗങ്ങളുടെയും അടുത്തസുഹൃത്തുക്കളുടെയും ജനനത്തിയ്യതികള്‍ ദേവദര്‍ശിന് മനപ്പാഠമാണ്. ദിലീപിന്റെ കട്ടഫാനായ ദേവദര്‍ശ് കാര്യസ്ഥന്‍ പടം ഇരുപതുതവണ കണ്ടിട്ടുണ്ട്. കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ് ഈ കലാകാരൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News