Bevco Christmas Sale: ക്രിസ്തുമസ് തലേന്ന് മലയാളി കുടിച്ച് തീർത്തത് 65 കോടിയുടെ മദ്യം

Bevco Christmas Sale: ക്രിസ്തുമസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 65 കോടിയുടെ മദ്യമാണ് ബിവ്‌റേജസ് കോർപറേഷൻ വിറ്റതെന്നാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 11:02 AM IST
  • ക്രിസ്തുമസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
  • സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് ഔട്ട്ലറ്റിലായിരുന്നു
  • കഴിഞ്ഞ വർഷം 55 കോടി രൂപയ്‌ക്കായിരുന്നു വിൽപ്പന
Bevco Christmas Sale: ക്രിസ്തുമസ് തലേന്ന് മലയാളി കുടിച്ച് തീർത്തത് 65 കോടിയുടെ മദ്യം

തിരുവനന്തപുരം: Bevco Christmas Sale: ക്രിസ്തുമസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന (Christmas Liquor Sale). 65 കോടിയുടെ മദ്യമാണ് ബിവ്‌റേജസ് കോർപറേഷൻ വിറ്റതെന്നാണ് റിപ്പോർട്ട്. അതായത് 65.88 കോടി രൂപയുടെ മദ്യം.  ഇത് കഴിഞ്ഞ വർഷം 55 കോടിയായിരുന്നു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന (Liquor Sale) നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് ഔട്ട്ലറ്റിലായിരുന്നു (Power House Outlet).  ഇവിടെ മാത്രം വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ചാലക്കുടിക്കാരാണ്. ഇവിടെ 70.70 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്.  ഇവിടെ 265 മദ്യഷോപ്പുകളാണ് ബിവ്‌റേജസ് കോർപ്പറേഷനുള്ളത്.

Also Read: മദ്യവിൽപ്പനയിൽ റെക്കോർഡ്; BevCo ഔട്ട്ലറ്റുകളിൽ ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം

മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലെറ്റിനാണ്.  63 ലക്ഷത്തിന്റെ മദ്യമാണ് ബെവ്‌കോയുടെ ഈ ഔട്ട്‌ലറ്റിലൂടെ വിറ്റത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നും 90 കോടിയുടെ മദ്യം വിറ്റുവെന്നാണ്. ഈ വെയർഹൗസിൽ നിന്നും കൺസ്യൂമർ ഫെഡും ബാറുകളും മദ്യം ശേഖരിക്കുന്നുണ്ട്. 

ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് മദ്യവിൽപ്പനയാണ് (Record Sale) നടന്നത്. കഴിഞ്ഞ വർഷം 55 കോടി രൂപയ്‌ക്കായിരുന്നു വിൽപ്പന.  ഈ മദ്യ വിൽപ്പന ശാലകളായിരുന്നു കഴിഞ്ഞ തവണയും മുന്നിലായിരുന്നത്. 

Also Read: Exam Date Announced: എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്; പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ

 

ക്രിസ്തുമസ് ദിനത്തിൽ 73 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്.  ഇത് ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്കുകൂടി കൂട്ടുമ്പോഴാണ്.  ഇതോടെ ക്രിസ്തുമസ് അനുബന്ധിച്ച് മലയാളികൾ കുടിച്ചു തീർത്തത് 150.38 കോടി രൂപയുടെ മദ്യമാണ്. മാത്രമല്ല ബെവ്കോ ഔട്ട്ലറ്റുകൾ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News