അപ്പ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവളാണ് ലക്ഷ്മിപ്രിയയെന്ന് ഡോ. റോബിൻ; ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നതെന്ന് ലക്ഷ്‌മിപ്രിയ; പരസ്പരം തന്തയ്ക്ക് വിളിച്ച് മത്സരാർത്ഥികൾ

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 11:19 AM IST
  • ബിഗ് ബോസ് സീസൺ വളരെ എൻഗേജിങ് ആയിട്ടാണ് പോകുന്നത്
  • ബിഗ് ബോസ് വീട്ടിൽ അടിയും വഴക്കും ബഹളങ്ങളും സ്ഥിരം കാഴ്ചകളായി മാറിക്കഴിഞ്ഞു
  • ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവളാണെന്ന് ലക്ഷമിപ്രിയ
അപ്പ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവളാണ് ലക്ഷ്മിപ്രിയയെന്ന് ഡോ. റോബിൻ; ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നതെന്ന് ലക്ഷ്‌മിപ്രിയ; പരസ്പരം തന്തയ്ക്ക് വിളിച്ച് മത്സരാർത്ഥികൾ

ഈ ബിഗ് ബോസ് സീസൺ വളരെ എൻഗേജിങ് ആയിട്ടാണ് പോകുന്നത്. കഴിഞ്ഞ സീസണുകളിൽ പോലെയല്ലാതെ വ്യത്യസ്തമായിട്ടാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ടാസ്‌കും കാര്യങ്ങളും നൽകുന്നത്. ഓരോ ദിവസവും ബിഗ് ബോസ് വീട്ടിൽ അടിയും വഴക്കും ബഹളങ്ങളും സ്ഥിരം കാഴ്ചകളായി മാറിക്കഴിഞ്ഞിരിക്കുന്നു. 

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ അടിയും ബഹളത്തെക്കാൾ അപ്പുറം കാര്യങ്ങൾ കൈവിട്ട് പോകുന്നതായുള്ള സംശയങ്ങൾ ഉയർന്നുകാട്ടുന്നതാണ്. ക്യാപ്റ്റൻസി നോമിനേഷനിൽ ഓരോ മത്സരാർത്ഥികൾ അവരുടെ അഭിപ്രായം പറയാനുള്ള സ്ഥലത്ത് നിൽക്കുന്നിടത്താണ് വഴക്കുണ്ടാകുന്നത്. ഡോക്ടർ റോബിൻ പ്ലാസ്മ ടിവിയുടെ മുന്നിൽ നിന്ന് കാര്യം പറയുന്നിടത്താണ് പ്രോമോ തുടങ്ങുന്നത്. ഇവിടെയുള്ള പല മത്സരാർത്ഥികൾക്കും നിലപാടില്ലെന്നും അപ്പ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് ഇവിടെയുള്ളവർക്കെന്നും ഡോക്ടർ റോബിൻ പറയുന്നുണ്ട്. 

ഇത് കേട്ട പാടെ ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവളാണെന്ന് ലക്ഷമിപ്രിയ മറുപടിയായി പറയുന്നതും കാണാം. വളരെ ദേഷ്യത്തോടെ റോബിൻ പറഞ്ഞ വാക്കുകളെ ചൂണ്ടികാണിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ അങ്ങനെയൊരു മറുപടി നൽകിയത്. മറ്റൊരു മത്സരാർത്ഥിയായ അശ്വിനും ഡോക്ടർക്ക് മറുപടിയായി പറയുന്നത് കാണാം. റോബിനോട് ചൂടായി സംസാരിക്കുന്നതും വ്യക്തമാണ്. ഇന്നത്തെ എപ്പിസോഡിൽ തീ പാറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിഗ് ബോസ് പ്രേമികൾ എപ്പിസോഡിനായി കാത്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News