'കാവേരിയാണ് എന്നെ ഉപേക്ഷിച്ചുപോയത്' -Bigg Bossന് ശേഷം നിറകണ്ണുകളോടെ സൂര്യകിരണ്‍

പിരിയാനുള്ളത് തന്റെ തീരുമാനം ആയിരുന്നില്ല. തനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് കാവേരി കാരണമായി പറഞ്ഞത്.. 

Written by - Sneha Aniyan | Last Updated : Sep 19, 2020, 05:57 PM IST
  • ഇവര്‍ വിവാഹമോചിതരായെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല.
  • ഏകദേശം 200ലധികം ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടിട്ടുള്ള വ്യക്തിയാണ് സൂര്യകിരണ്‍.
'കാവേരിയാണ് എന്നെ ഉപേക്ഷിച്ചുപോയത്' -Bigg Bossന് ശേഷം നിറകണ്ണുകളോടെ സൂര്യകിരണ്‍

വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താര൦ കാവേരിയുടെ മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തെലുങ്ക് ബിഗ്‌ ബോസി(Bigg Boss)ന്‍റെ ഏറ്റവും പുതിയ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍ ആദ്യവാരം തന്നെ പുറത്തായിരുന്നു.

'വേഗം സുഖം പ്രാപിക്കട്ടെ', കോവിഡ് ബാധിതനായ ആരാധകന് ശബ്ദ സന്ദേശവുമായി രജനീകാന്ത്

നാഗാര്‍ജ്ജുന(Akkineni Nagarjuna)യാണ് തെലുങ്ക്‌ ബിഗ്‌ ബോസ് സീസണ്‍ നാലിന്‍റെ അവതാരകന്‍. പുറത്തായ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകിരണ്‍ തന്റെ ദാമ്പത്യ ജീവിത തകര്‍ച്ചയെ കുറിച്ച് സൂര്യ കിരണ്‍ മനസ് തുറന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നും കാവേരി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും സൂര്യ കിരണ്‍ പറഞ്ഞു. 

'അവര്‍ നല്ല നടിയല്ല, സോഫ്റ്റ്‌ പോണ്‍ താരം'; ഊര്‍മിളയെ അധിക്ഷേപ്പിച്ച് കങ്കണ

സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി ബന്ധം വേര്‍പ്പെടുത്തിയതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ പറഞ്ഞു.  പിരിയാനുള്ളത് തന്റെ തീരുമാനം ആയിരുന്നില്ലെന്നും തനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് കാവേരി കാരണമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

അച്ഛന്റെ വേദന നിസഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ; ഓർമകൾ പങ്കുവെച്ച് കെ എസ് ചിത്ര

ചലച്ചിത്ര താരം സുചിതയുടെ സഹോദരനാണ് സൂര്യകിരണ്‍. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നിന്ന സമയത്താണ് കാവേരി(Kaveri)യും സൂര്യകിരണും വിവാഹിതരാകുന്നത്. 2010ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവര്‍ വിവാഹമോചിതരായെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഏകദേശം 200ലധികം ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടിട്ടുള്ള വ്യക്തിയാണ് സൂര്യകിരണ്‍. 

More Stories

Trending News