Bike Theft : Bike Theft : അടൂരിൽ അഭിഭാഷകന്റെ ബൈക്ക് മോഷണം പോയി; ഒരു മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ കുരുക്കി പോലീസ്

Adoor Bike Theft : അഭിഭാഷകന്റെ ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടാവ് കടത്തികൊണ്ടു പോയത്

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 11:26 PM IST
  • അഭിഭാഷകനായ പതിനാലാം മൈൽ സ്വദേശി അശോക് കുമാറിൻറെ ഉടമസ്ഥയിലുള്ള ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്.
  • കേസിൽ പ്രതിയായ പെരിങ്ങനാട് ഉദയഗിരി സ്വദേശി സന്തോഷ് (42) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
  • ഇന്നലെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്
Bike Theft : Bike Theft : അടൂരിൽ അഭിഭാഷകന്റെ ബൈക്ക് മോഷണം പോയി; ഒരു മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ കുരുക്കി പോലീസ്

അടൂർ റവന്യു ടവറിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് പോലീസ്. റവന്യു ടവർ പരിസരത്ത് സൂക്ഷിച്ചിരുന്നതും, അടൂർ  കോടതിയിലെ അഭിഭാഷകനായ പതിനാലാം മൈൽ സ്വദേശി  അശോക് കുമാറിൻറെ ഉടമസ്ഥയിലുള്ള ഹീറോ ഹോണ്ട  ബൈക്കാണ് മോഷണം പോയത്. കേസിൽ പ്രതിയായ പെരിങ്ങനാട് ഉദയഗിരി സ്വദേശി സന്തോഷ് (42) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടൂർ ടവറിലുള്ള അഡ്വക്കേറ്റ് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഉച്ചയോട് കൂടി കാണാതാകുകയായിരുന്നു. അഭിഭാഷകന്റെ പരാതിയിൽ  സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിന് പിൻവശമുള്ള വഴിയിൽ വെച്ച് പ്രതിയെ വാഹന സഹിതം പോലീസ് പിടികൂടുകയായിരുന്നു.

ALSO READ : Bike Theft : വീട്ടുവളപ്പിൽ ഇരുന്ന ബൈക്ക് മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ആനക്കള്ളനും കൂട്ടാളിയും പിടിയിൽ

അറസ്റ്റിലായ സന്തോഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂർ, പന്തളം, ഹരിപ്പാട്, ചിറ്റാർ, പത്തനംതിട്ട, ആറന്മുള, പുനലൂർ, പോലീസ് സ്റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണ കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. ഇരുചക്ര വാഹനങ്ങൾ വാഹനങ്ങൾ സ്ഥിരമായി മോഷ്ടിക്കാന്നയാളായതിനാൽ, ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

അടൂർ ഡി.വൈ.എസ്.പി ആർ ജയരാജിൻറെ നിർദ്ദേശപ്രകാരം, അടൂർ പോലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിൽ  അടൂർ  സബ് ഇൻസ്പെക്ടർ മനീഷ് എം, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, അരുൺ ലാൽ  എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News