കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും...
ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ ഈ യുവതികള്‍ ശബരിമല ദര്‍ശനത്തിന് ശേഷം പൊലീസ് സംരക്ഷണത്തിലായിരുന്നു. വിവാദമായ ശബരിമല ദര്‍ശനത്തിന് ശേഷം ഇത് ആദ്യമായാണ് ഇവര്‍ ഒരു പൊതു വേദിയില്‍ എത്തുന്നത്.
ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തി. പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റര്‍, അനിത ദുബൈ, കെ ആര് മീര, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര് പങ്കെടുക്കും.
പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കൊച്ചിയില്‍ രണ്ടു പരിപാടികളില്‍ പങ്കെടുത്തുവെങ്കിലും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തില്ല എന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.