ലൈഫ് മിഷനിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത്എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന

Last Updated : Aug 11, 2020, 04:09 PM IST
  • ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് ലൈഫ്മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമ്മീഷൻ വരുന്നത്
  • തൃശ്ശൂരിൽ ലൈഫ് മിഷൻ നി‌മ്മിക്കുന്ന ഫ്ലാറ്റിൻെറ ബോർഡിൽ യു.എ.ഇ കോൺസുലേറ്റിൻെറ ബോർഡ് വെച്ചത് എന്തിന്
  • സംസ്ഥാന സർക്കാരിന് വിദേശരാജ്യവുമായി എങ്ങനെയാണ് ഇടപെടൽ നടത്താനാവുക?
  • ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയതു കൊണ്ടൊന്നും കാര്യമില്ല
ലൈഫ് മിഷനിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത്എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപെട്ടു,

ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് ലൈഫ്മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമ്മീഷൻ വരുന്നതെന്ന് അദ്ദേഹം കോഴിക്കോട്
നടന്ന വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സർക്കാരുമായി എം.ഒ.യു ഉണ്ടാക്കിയസംഘടന നടപടിക്രമങ്ങളെല്ലാം പൂ‌ർത്തിയാക്കിയിട്ടുണ്ടോ? പണിപൂർത്തിയാകും
മുമ്പ് സ്വപ്നയ്ക്ക് കമ്മീഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻശിവശങ്കരൻ ഇടപെട്ടതും ലൈഫിൻെറ ചെയ‌മാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ്
അറിയുകയെന്ന്‍ സുരേന്ദ്രന്‍   ചോദിച്ചു 

തൃശ്ശൂരിൽ ലൈഫ് മിഷൻ നി‌മ്മിക്കുന്ന ഫ്ലാറ്റിൻെറ ബോർഡിൽ യു.എ.ഇകോൺസുലേറ്റിൻെറ ബോർഡ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം.

ജലീലിനെപോലെ മുഖ്യമന്ത്രിയുടെ ഓഫീസും യു.എ.ഇ കോൺസുലേറ്റുമായിബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന്
വിദേശരാജ്യവുമായി എങ്ങനെയാണ് ഇടപെടൽ നടത്താനാവുക? ഇത്തരം ചോദ്യങ്ങളിൽനിന്നെല്ലാം മുഖ്യമന്ത്രി സമർത്ഥമായി ഒഴിവാകുകയാണെന്നും സുരേന്ദ്രൻ
പറഞ്ഞു.

Also Read:മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി;മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടതെന്ന് പിണറായി!

 

ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയതു കൊണ്ടൊന്നുംകാര്യമില്ല. എല്ലാം എൻ.ഐ.എ അന്വേഷിക്കുമെന്ന് പറഞ്ഞ് ജനങ്ങളുടെ
കണ്ണിൽപൊടിയിടുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക അഴിമതികൾ എൻ.ഐ.എയുടെ പരിധിയിൽ
വരില്ലെന്ന സാമാന്യബുദ്ധി സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൻെറ
ഡിജിറ്റൽ തെളിവുകൾ കയ്യിലുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയക്ക് വലിയ സ്വാധീനമുണ്ടെന്നും
മുഖ്യമന്ത്രിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും എൻ.ഐ.എയും കോടതിയിൽഅറിയിച്ചിട്ടുണ്ട്. ഇതിനെ പറ്റി പ്രതികരിക്കാൻ മുഖ്യമന്ത്രി
തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Trending News