കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന് ഫേസ് ബുക്കിൽ തന്നെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി .എസ് അച്ചുതാനന്ദൻ .
ന്യൂനപക്ഷ വോട്ടുകളെല്ലാം യു.ഡി.എഫ്.ന് സ്വന്തമെന്ന താങ്കളുടെയും കൂട്ടാളികളുടെയും പരോക്ഷമായ അവകാശവാദം ഉണ്ടാക്കാൻ പോകുന്ന വർഗീയവികാരം നിങ്ങൾക്കു തന്നെ വിനയാകുമെന്നും വി എസ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.യു .ഡി .എഫ് മന്ത്രിസഭയുടെ വർഗീയ പ്രീണന നയമാണ് ഇവിടെ ബി.ജെ.പിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് പറയുന്ന പോസ്റ്റിൽ ഉമ്മൻ ചാണ്ടിയും മുസ്ലീംലീഗും, കേരളാകോൺഗ്രസും കൂടി നടത്തിയ വർഗീയ പ്രീണനമാണ് ബി.ജെ.പിക്ക് വളമായതെന്നും പറയുന്നുണ്ട്.