കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപമായിട്ടില്ല

തൃശൂരിന്‍റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Last Updated : Mar 17, 2019, 08:44 AM IST
കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപമായിട്ടില്ല

ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപമായിട്ടില്ല.  ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. 

തൃശൂരിന്‍റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. 

തുഷാറുമായി നടത്തുന്ന ചര്‍ച്ചകളില്‍ അന്തിമ രൂപമായ ശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനാണ് കേന്ദ്ര നേതൃത്വം ഇന്നലെ കൂടുതല്‍ പരിഗണന നല്‍കിയതെന്നും അതുകൊണ്ട് കേരളത്തിന്‍റെ പട്ടിക സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ബിഡിജെഎസുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് ശേഷം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Trending News