മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബിജെപി

കേന്ദ്രമന്ത്രി വി.മുരളീധരൻ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ പദ്മനാഭൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവിധ ജില്ലകളിൽ ഉപവാസം നടത്തുമെന്നുമാണ് റിപ്പോർട്ട്.   

Last Updated : Jul 30, 2020, 08:47 PM IST
    • പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ അദ്ധ്യക്ഷൻമാരും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യ മുന്നയിച്ചാണ് ആഗസ്റ്റ് ഒന്നു മുതൽ 18 വരെ ഉപവാസ സമരം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബിജെപി

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. 

പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ അദ്ധ്യക്ഷൻമാരും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യ മുന്നയിച്ചാണ് ആഗസ്റ്റ് ഒന്നു മുതൽ 18 വരെ ഉപവാസ സമരം നടത്തുന്നത്.  ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് ഒ.രാജഗോപാൽ എംഎൽഎ ഉപവസിക്കും.  ശേഷം സമാപന ദിവസമായ 18 ന് എറണാകുളത്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉപവസിക്കും. 

Also read: കോടതി ഉത്തരവുണ്ടായിട്ടും CPM നേതാവിന്റെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയില്ല 

കേന്ദ്രമന്ത്രി വി.മുരളീധരൻ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ പദ്മനാഭൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവിധ ജില്ലകളിൽ ഉപവാസം നടത്തുമെന്നുമാണ് റിപ്പോർട്ട്. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം. സമരത്തോടൊപ്പം അതാത് ജില്ലകളിൽ വെർച്ച്വൽ റാലികളും നടക്കും.

Trending News