തിരുവനന്തപുരം:സിപിഎമ്മിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
സി. പി. എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതു കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത് എന്ന് സുരേന്ദ്രന്‍ പറയുന്നു.
ഈ ലഘുലേഖ ആരു വായിക്കാനാണ്? ഇനി വായിച്ചാലും ആരു വിശ്വസിക്കാനാണ്? ജനങ്ങൾ നല്ല വിവരവും വിവേകവുമുള്ളവരാണ്.
എന്ന് സുരേന്ദ്രന്‍ പറയുന്നു.
കേരളത്തിലെ ഒട്ടേറെ വീടുകളിലും ഒട്ടുമിക്ക കടകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിർബന്ധപൂർവ്വം ഇടുന്നുണ്ട്.
അതിൽ ഒരു പത്തു ശതമാനം ആളുകൾ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല. പിന്നല്ലേ വായിക്കുന്നത്.
വീടുകളിൽ ഇടുന്നത് പല മുതലാളിമാരും സ്പോൺസർ ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി
വരിക്കാരാക്കുന്നതാണ്. സകലമാന സർക്കാർ പരസ്യങ്ങളും നാട്ടിലുള്ള മുഴുവൻ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി. ആർ. പി.
റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത്തെ വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. തലകുത്തി മറിഞ്ഞാലും സി. പി. എം ഇനി രക്ഷപ്പെടുമെന്ന്
തോന്നുന്നില്ല എന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Also Read:കേരളത്തിൽ തൊട്ടുകൂടായ്മയുണ്ടോ?ചോദ്യം സിപിഎമ്മിനോടാണ്!
ബംഗാളിലെയും ത്രിപുരയിലേയും ഗതിയാണ് വരാൻ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം.
അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്. മൽസരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലിൽ പതിരില്ലെന്നൊക്കെ പറയാം പക്ഷെ
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുമെന്നത് സ്വർണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്. നന്ദിഗ്രാമും അഴിമതിയും
ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കിൽ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സി. പി. എമ്മിന്റെ
സമ്പൂർണ്ണ തകർച്ചയ്ക്കു കാരണമാവാൻ പോകുന്നത് എന്ന് സുരേന്ദ്രന്‍ പറയുന്നു,