BJP councillor: ബിജെപി കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന് ബിജെപിയുടെ വനിതാ കൗൺസിലറുടെ പരാതി

Caste abuse case: വർക്കല നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ മൂന്ന്  കൗൺസിലർമാർ ബിജെപിയുടെ തന്നെ കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് അശ്വതി പരാതിയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 11:32 AM IST
  • ജാതി വിളിച്ചാക്ഷേപിച്ചുവെന്നും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു
  • മുൻസിപ്പാലിറ്റി പതിനൊന്നാം വാർഡ് മെമ്പർ വിജി ആർവി, നാലാം വാർഡ് മെമ്പർ സിന്ധു വി, പതിനെട്ടാം വാർഡ് കൗൺസിലർ ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് പരാതി
  • ബിജെപി കൗൺസിലർമാർ തന്നെ നിരന്തരമായി പല വിഷയങ്ങളിലും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായി അശ്വതി ആരോപിക്കുന്നുണ്ട്
BJP councillor: ബിജെപി കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന് ബിജെപിയുടെ വനിതാ കൗൺസിലറുടെ പരാതി

തിരുവനന്തപുരം: കൗൺസിലറെ ജാതി  വിളിച്ച് ആക്ഷേപിച്ചതായും ഭീഷണപ്പെടുത്തിയതായും പരാതി. വർക്കല മുൻസിപ്പാലിറ്റി പത്താം വാർഡ് മെമ്പർ കൂടിയായ ബിജെപി കൗൺസിലർ അശ്വതി ടിഎസ് ഇത് സംബന്ധിച്ച് വർക്കല ഡി വൈ എസ് പി ക്ക് പരാതി നൽകി. വർക്കല നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ മൂന്ന്  കൗൺസിലർമാർ ബിജെപിയുടെ തന്നെ കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് അശ്വതി പരാതിയിൽ പറയുന്നു.

ജാതി വിളിച്ചാക്ഷേപിച്ചുവെന്നും  പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. മുൻസിപ്പാലിറ്റി പതിനൊന്നാം വാർഡ് മെമ്പർ വിജി ആർവി, നാലാം വാർഡ് മെമ്പർ സിന്ധു വി, പതിനെട്ടാം വാർഡ് കൗൺസിലർ ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് പരാതി. ബിജെപി കൗൺസിലർമാർ തന്നെ നിരന്തരമായി പല വിഷയങ്ങളിലും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായി അശ്വതി ആരോപിക്കുന്നുണ്ട്. 

വാർഡിലെ വികസനപ്രവർത്തനങ്ങളിലും അർഹമായ പ്രാതിനിധ്യം  ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. 23 വർഷമായി പട്ടയം ലഭിക്കാത്ത 125-ൽ അധികം കുടുംബങ്ങളാണ് ഇവരുടെ വാർഡായ കണ്വാശ്രമം പ്രദേശത്തെ എംജി കോളനിയിലുള്ളത്. 4.75 ഏക്കറിൽ ഉള്ള മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രദേശത്ത് ഏതാണ്ട് അറന്നൂറോളം പേരാണ് താമസിച്ചു വരുന്നത്. ഇവരിൽ പതിനഞ്ചോളം കുടുംബങ്ങൾ സ്വന്തം ചെലവിൽ ആണ് പട്ടയം സ്വന്തമാക്കിയിട്ടുള്ളത്.

പട്ടയവിതരണം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് ഫണ്ട് ഇല്ലെന്നും താലൂക്കിൽ സർവേ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാവും എന്നുള്ള സാഹചര്യത്തിൽ അശ്വതി ശിവഗിരി സംരക്ഷണ സംഘത്തിന്റെ സഹായത്തോടെ സർവേ നടപടികൾ പൂർത്തികരിച്ചിരുന്നു. വാർഡിലെ പട്ടയത്തിന്റെ കാര്യങ്ങൾ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല.

സ്വന്തം നിലയിൽ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും വ്യക്തിപരമായി എതിർപ്പുകളും അപമാനങ്ങളും ആണ് നേരിടേണ്ടി വരുന്നതെന്ന് അശ്വതി പറഞ്ഞു. വർക്കലയിലെ ബിജെപി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് മുന്നൂറോളം എസ് സി മോർച്ച പ്രവർത്തകരും കർഷക മോർച്ച പ്രവർത്തകരും ബിജെപിയിൽ നിന്ന് രാജിവച്ചതായും ഇവർ പൂർണപിന്തുണയുമായി തനിക്കൊപ്പമുണ്ടെന്നും അശ്വതി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News