FIFA World Cup 2022: വീടിന് മഞ്ഞ നിറം നൽകി ബ്രസീൽ ആരാധകർ; മലപ്പുറത്ത് ആവേശം വാനോളം

ഈ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. പ്രദേശത്തെ കടുത്ത ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തിലാണ് വീടിന് ബ്രസീലിയന്‍ കൊടിയുടെ നിറം നല്‍കി മനോഹരമാക്കിയത്.

Edited by - Zee Malayalam News Desk | Last Updated : Nov 11, 2022, 01:07 PM IST
  • നേരത്തെ വീടിന് ഉണ്ടായിരുന്ന നിറം പൂര്‍ണമായി ഒഴിവാക്കി മൂന്ന് ദിവസം കൊണ്ടാണ് ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തില്‍ വീട് മഞ്ഞ നിറമാക്കി മാറ്റിയത്.
  • ഖത്തര്‍ വേള്‍ഡ് കപ്പ് കഴിയുന്നതുവരെ ഈ വീട് പൂര്‍ണമായി ഞങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് എന്ന് ഇവിടുത്തെ ബ്രസീല്‍ ആരാധകര്‍ പറയുന്നു.
  • വേള്‍ഡ് കപ്പ് തുടക്കം മുതല്‍ അവസാനം വരെ മത്സരങ്ങള്‍ കാണാനാണ് ഇത്തരത്തില്‍ ഒരു വീട് തന്നെ ഇങ്ങനെ സജ്ജീകരിച്ചിരുന്നത്.
FIFA World Cup 2022: വീടിന് മഞ്ഞ നിറം നൽകി ബ്രസീൽ ആരാധകർ; മലപ്പുറത്ത് ആവേശം വാനോളം

മലപ്പുറം: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് അടുത്ത് എത്തിയതോടെതാമസിക്കുന്ന വീടിന് പൂര്‍ണമായി മഞ്ഞ നിറം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ബ്രസീല്‍ ആരാധകര്‍.മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടാണ് നിറമാറ്റിയത്.

ഈ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. പ്രദേശത്തെ കടുത്ത ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തിലാണ് വീടിന് ബ്രസീലിയന്‍ കൊടിയുടെ നിറം നല്‍കി മനോഹരമാക്കിയത്. 

Read Also: Kerala Weather Report: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴ

നേരത്തെ വീടിന് ഉണ്ടായിരുന്ന നിറം പൂര്‍ണമായി ഒഴിവാക്കി മൂന്ന് ദിവസം കൊണ്ടാണ് ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തില്‍ വീട് മഞ്ഞ നിറമാക്കി മാറ്റിയത്. ഖത്തര്‍ വേള്‍ഡ് കപ്പ് കഴിയുന്നതുവരെ ഈ വീട് പൂര്‍ണമായി ഞങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് എന്ന് ഇവിടുത്തെ ബ്രസീല്‍ ആരാധകര്‍ പറയുന്നു.

വീടിന്റെ മുന്നിലെ ചുമരില്‍ ബ്രസീല്‍ ഹൗസ് എന്നും എഴുതിയിട്ടുണ്ട്. അകത്തേക്ക് കയറിയാല്‍ ബ്രസീലിയന്‍ ഇതിഹാസതാരങ്ങളായ പെലെ, റൊണാള്‍ഡിനോ, കക, റൊമേരിയോ, റൊണാള്‍ഡോ, നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെയും ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്. 

Read Also: Assembly Elections 2022: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ Exit Poll നിരോധിച്ചു, അഭിപ്രായ വോട്ടെടുപ്പിനും നിരോധനം

അത്തര്‍ പൂശുന്ന ഖത്തറില്‍ ഇത്തവണ ബ്രസീല്‍ കപ്പടിക്കും എന്നാണ് ഇവിടുത്തെ ബ്രസീല്‍ ആരാധകര്‍ പറയുന്നത്. വേള്‍ഡ് കപ്പ് തുടക്കം മുതല്‍ അവസാനം വരെ മത്സരങ്ങള്‍ കാണാനാണ് ഇത്തരത്തില്‍ ഒരു വീട് തന്നെ ഇങ്ങനെ സജ്ജീകരിച്ചിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News