Budget 2022| കെ-റെയിലിലിന് സാമ്പത്തിക സഹായമുണ്ടോ എന്നറിയില്ല; ബജറ്റ് നിരാശാജനകം; ഇന്ധന വില കൂടാൻ സാധ്യത കെ.എൻ ബാലഗോപാൽ സീ മലയാളം ന്യൂസിനോട്

സിൽവർലൈൻ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 09:04 PM IST
  • ഒരു രാജ്യം ഒരു രജിസ്‌ട്രേഷനില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്
  • ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണെന്നും ധനമന്ത്രി
  • ഇന്ധന വില വർദ്ധിക്കാനുള്ള സാഹചര്യമുണ്ട്.
Budget 2022| കെ-റെയിലിലിന് സാമ്പത്തിക സഹായമുണ്ടോ എന്നറിയില്ല; ബജറ്റ് നിരാശാജനകം; ഇന്ധന വില കൂടാൻ സാധ്യത കെ.എൻ ബാലഗോപാൽ സീ മലയാളം ന്യൂസിനോട്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിരാശാജനകവും വിഷമകരവുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ സീ മലയാളം ന്യൂസിനോട്. ജി.എസ്.ടി നഷ്ടപരിഹാരത്തുക ഉയർത്തിയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായതായി കണ്ടില്ല.

സംസ്ഥാനത്തിലെ അഭിമാന പദ്ധതിയായ കെ-റെയിലിൽ കേന്ദ്ര സാമ്പത്തിക സഹായം ലഭിച്ചോ എന്നറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സിൽവർലൈൻ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് സീ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു കെ.എൻ ബാലഗോപാൽ.

നിർമല സീതാരാമൻ്റെ ബജറ്റ് പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന് കെ.എൻ.ബാലഗോപാൽ. നിരവധി പ്രഖ്യാപനങ്ങൾ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ല. വിമർശിക്കുന്നതിനൊപ്പം പൂർണ്ണമായും വിഷമം നൽകുന്നതാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റെന്നും ധനമന്ത്രി സീ മലയാളം ന്യൂസിനോട് വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ അഭിമാന പദ്ധതിയായ കെ-റെയിലിൽ സാമ്പത്തിക സഹായം ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമല്ല. അത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഒന്നും ഇന്നത്തെ ബജറ്റിൽ കണ്ടില്ല. ബജറ്റിൻ്റെ പൂർണ വിശദാംശങ്ങൾ പഠിച്ചതിനുശേഷം കൂടുതൽ പ്രതികരിക്കാം. റെയിൽവേ, ഗതാഗതം ഉൾപ്പടെയുള്ള മേഖലകളിൽ  നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ കണ്ടു. സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

കാർഷിക മേഖലയ്ക്കുള്ള സഹായം കേന്ദ്രം വെട്ടികുറച്ചിരിക്കുകയാണ്. വാക്സിനായി മാറ്റി വച്ച തുകയും കുറവാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്സീൻ ബജറ്റ് വിഹിതം കുറച്ചതെന്നാണ് മന്ത്രി പറയുന്നത്.

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ല. തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നൽകിയിട്ടുള്ളത്. കാർഷിക മേഖല, ഭക്ഷ്യ സബ്സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും ബാലഗോപാൽ പറയുന്നു. നേരത്തെ നികുതി ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധിക്കാനുള്ള സാഹചര്യമുണ്ട്. രണ്ട് രൂപ കൂടാനുള്ള സാധ്യതയാണുള്ളതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷനില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എന്നാൽ, വന്ദേഭാരത് ട്രെയിനുകൾ സംബന്ധിച്ച പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തോടുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ. പ്രതിപക്ഷ നേതാവിനെ അക്കാര്യത്തെക്കുറിച്ച് അറിയാമെങ്കിൽ അദ്ദേഹവുമായി ചർച്ച ചെയ്ത കാര്യങ്ങൾ തീരുമാനിക്കാം. തനിക്ക് അതിൻ്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News