ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തിന്‍റെ ഭ​ണ്ഡാ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട!

ഒ​ന്‍​പ​ത് എം​എം പി​സ്റ്റ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​യാ​ണ് ക​ണ്ടെടു​ത്ത​ത്.

Last Updated : Nov 12, 2019, 05:47 PM IST
ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തിന്‍റെ ഭ​ണ്ഡാ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട!

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേത്രത്തിന്‍റെ നാ​ല​മ്പ​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി!

അ​മ്പ​ല​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇടമാണ് ഗു​രു​വാ​യൂ​ര്‍ ക്ഷേത്രത്തിന്‍റെ നാ​ല​മ്പലം.    കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നാ​യി തു​റ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട ക​ണ്ടെ​ടു​ത്ത​ത്.

ഒ​ന്‍​പ​ത് എം​എം പി​സ്റ്റ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​യാ​ണ് ക​ണ്ടെടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.    നാ​ല​മ്പ​ത്തി​നു​ള്ളി​ലെ ഭ​ണ്ഡാ​ര൦ മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് തു​റ​ക്കു​ന്ന​ത്. 

അ​തി​നാ​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഒ​രു മാ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Trending News