Ponmudi: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

Ponmudi car accident: നാല് പേർ സഞ്ചരിച്ചിരുന്ന കാർ 22-ാം വളവിൽ നിന്നാണ് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 11:21 AM IST
  • ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
  • അപകട സമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.
  • അപകടത്തിൽപ്പെട്ടവരിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Ponmudi: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൊൻമുടിയിൽ വാഹനാപകടം. പൊന്മുടിയിലേയ്ക്കുള്ള റോഡിലെ  വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവിലാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരികളുടെ കാർ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ച്   കൊക്കയിലേക്ക് മറിയുകയായിരുന്നു. 

അപകട സമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. കൊല്ലം അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News