ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തിൽ ദുർഗാ വാഹിനി പ്രവർത്തകർക്കെതിരെ കേസ്

വിശ്വഹിന്ദു പരിഷത്തിന്റ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ്  കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠനശിബിരം 22ന് സമാപിക്കുക ആയിരുന്നു. സമാപനത്തോടനുബന്ധിച്ച്  നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലായിരുന്നു കേസ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 30, 2022, 04:52 PM IST
  • വിശ്വഹിന്ദു പരിഷത്തിന്റ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ് കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്.
  • സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലായിരുന്നു കേസ്.
  • സ്വമേധയാ പോലീസ് കേസെടുത്തു എന്നാണ് പറയുന്നത്, എന്നാൽ ചില സംഘടനകൾ വിഷയത്തിൽ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.
ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തിൽ ദുർഗാ വാഹിനി പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: കീഴാരൂരിൽ ആയുധങ്ങളുമായി പ്രകടനം നടത്തിയ ദുർഗാ വാഹിനിയുടെ 200 ഇരുന്നൂറോളം വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. വിശ്വഹിന്ദുപരിഷത്തിന്റ പോഷകസംഘടനയായ ദുർഗാവാഹിനി സംഘടിപ്പിച്ച പദസഞ്ചലനം പരിപാടിയിൽ പങ്കെടുത്ത  കണ്ടാലറിയാവുന്ന 200ഓളം  വനിതാ പ്രവർത്തകർക്ക് നേരെയാണ് ആര്യൻകോട് പോലീസ് കേസെടുത്തത്.

വിശ്വഹിന്ദു പരിഷത്തിന്റ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ്  കീഴാരൂരിൽ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠനശിബിരം 22ന് സമാപിക്കുക ആയിരുന്നു. സമാപനത്തോടനുബന്ധിച്ച്  നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലായിരുന്നു കേസ്. 

Read Also: പിസി ജോർജിനെ സർക്കാരിന് ഭയം; സർക്കാരിന്റേത് നീതിനിഷേധവും ഇരട്ടത്താപ്പുമെന്ന് വി മുരളീധരൻ

നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് സ്വമേധയാ പോലീസ് കേസെടുത്തു എന്നാണ് പറയുന്നത്. എന്നാൽ ചില സംഘടനകൾ വിഷയത്തിൽ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നേതാക്കളുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്ക് പേർക്കെതിരെ കേസെടുത്തത്.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയില്‍ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ കുട്ടിയെ ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതിന് പിന്നാലെ ദുർഗാവാഹിനിയുടെ പരിപാടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News