സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം cbse.nic.in, results.cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ അറിയാന്‍ സാധിക്കും. രാവിലെ സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92.71 ആണ് ഇത്തവണ വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം കുറവാണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയ്ക്കാണ് ഉയർന്ന വിജയ ശതമാനം. 98.83 ശതമാനമാണിത്. സിബിഎസ്ഇ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
ഫലം എങ്ങനെ പരിശോധിക്കാം?
1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കിൽ CBSE 12ാം ഫലം 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3.ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4.ഓൺലൈൻ സിബിഎസ്ഇ ബോർഡ് പത്താം ഫലം 2022/ 12 ഫലം 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും.
5. പ്രിൻറൌട്ട് എടുത്ത് സൂക്ഷിക്കുക
Also Read: യുപിയിലെ എക്സ്പ്രസ് വേ തകർന്നു;പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 4 ദിവസം മുൻപ്
ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ
CBSE 12 ഫലം 2022 പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് താഴെ കാണുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
> cbseresults.nic.in
> results.cbse.nic.in
> results.gov.in
> digilocker.gov.in
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...