മണ്ണ് വെട്ടിപ്പിടിക്കുന്ന ലോകത്ത്; നാടിന്റെ ദാഹം തീർക്കാർ ഇറങ്ങിത്തിരിച്ചൊരാൾ

വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാരങ്ങാനം ചെറുകോൽ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി സർക്കാർ 89 കോടി രുപ അനുവദിച്ചെങ്കിലും വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 20, 2022, 03:10 PM IST
  • വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.
  • സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി സമ്മതപത്രം കൈപ്പറ്റി.
  • കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയെയും മന്ത്രി അഭിനന്ദിച്ചു.
മണ്ണ് വെട്ടിപ്പിടിക്കുന്ന ലോകത്ത്; നാടിന്റെ ദാഹം തീർക്കാർ ഇറങ്ങിത്തിരിച്ചൊരാൾ

പത്തനംതിട്ട: നാടിന്റെ ദാഹമകറ്റാൻ ചാക്കോയുടെ ഭൂമിദാനം. ചെറുകോൽ നാരങ്ങാനം സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി സ്വന്തം വീട് നിൽക്കുന്ന 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയാണ് ചാക്കോ എന്ന യുവാവ് മാതൃകയായത്. 89 കോടി രുപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം

വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാരങ്ങാനം ചെറുകോൽ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി സർക്കാർ 89 കോടി രുപ അനുവദിച്ചെങ്കിലും വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. അടുത്ത കാലത്തായി കേരളാ കോൺഗ്രസ് (എം ) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടാങ്കിന് സ്ഥലം കണ്ടെത്താനായി ശ്രമം ആരംഭിച്ചു. 

Read Also: Food Poison : ചെമ്മീൻ കറിവെച്ചു കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

നിരവധി ആളുകളെ ഇതിനായി സമീപിക്കുകയും ചെയ്തു. നാടിനാകെ പ്രയോജനമാകുന്ന പദ്ധതിക്ക് അനുയോജ്യമാവുമെങ്കിൽ തന്റെ വീട് ഇരിക്കുന്ന സ്ഥലത്തോട് അനുബന്ധമായുള്ള 10 സെന്റ് സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അന്ത്യാളൻകാവ് സ്വദേശിയായ ടി പി ചാക്കോ കേരളാ കൊൺഗ്രസ് എം ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും  പൂർണ്ണ സമ്മതമറിയിച്ചതോടെ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി സമ്മതപത്രം കൈപ്പറ്റി. ചാക്കോയുടെത് സമാനതകളില്ലാത്ത ഭൂമിദാനമാണെന്ന് അഭിപ്രായപ്പെട്ട റോഷി അഗസ്റ്റിൻ യാത്രക്കാ നാടിന് മാത്യകയും അഭിമാനവുമാണെന്നും പറഞ്ഞു. 

Read Also: മൂന്ന് ദിവസമായി കറണ്ടില്ല; കെഎസ് ഇബി ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം

കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയെയും മന്ത്രി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ എം രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. പ്രമോദ് നാരായണൻ എം എൽ എ , ജോർജ് എബ്രാഹാം, കുര്യൻ മടയ്ക്കൽ, മാത്യു നൈനാൻ ,ജോൺ വി തോമസ് ,റിൻ്റോ തോപ്പിൽ, തുടങ്ങിയവർ സംസാരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News