Food Poison : ചെമ്മീൻ കറിവെച്ചു കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുലൈഹ മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 20, 2022, 01:26 PM IST
  • കല്ലാച്ചി ചിയ്യൂരിലെ കരിമ്പാലം കണ്ടിയിൽ സുലൈഹയാണ് മരണപ്പെട്ടത്. 46 വയസ്സായിരുന്നു.
  • ഇന്ന്, മെയ് 20 പുലർച്ചയോടെയാണ് സുലൈഹ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.
  • മെയ് 17 ചൊവ്വാഴ്ചയാണ് ചെമ്മീൻ വാങ്ങി കറി വെച്ച് കഴിച്ചത്. ഇവരോടൊപ്പം മറ്റ് കുടുംബാംഗങ്ങളും ചെമ്മീൻ കഴിച്ചിരുന്നു.
  • കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുലൈഹ മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Food Poison : ചെമ്മീൻ കറിവെച്ചു കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ചു;  ഭക്ഷ്യ വിഷബാധയെന്ന് സംശയം

കോഴിക്കോട് : കല്ലാച്ചിയിൽ ചെമ്മീൻ കറി വെച്ച് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ചെമ്മീൻ കറി വെച്ച് കഴിച്ചതിന് പിന്നാലെ വീട്ടമ്മയ്ക്ക് വയറിളക്കം ഛർദ്ദിൽ ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. മരണം ഭക്ഷ്യവിഷ ബാധ മൂലമാകാമെന്നും സംശയമുണ്ടെന്നാണ്  സൂചന. കല്ലാച്ചി ചിയ്യൂരിലെ കരിമ്പാലം കണ്ടിയിൽ സുലൈഹയാണ് മരണപ്പെട്ടത്. 46 വയസ്സായിരുന്നു.

ഇന്ന്, മെയ് 20 പുലർച്ചയോടെയാണ് സുലൈഹ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. മെയ് 17 ചൊവ്വാഴ്ചയാണ് ചെമ്മീൻ വാങ്ങി കറി വെച്ച് കഴിച്ചത്. ഇവരോടൊപ്പം മറ്റ് കുടുംബാംഗങ്ങളും ചെമ്മീൻ കഴിച്ചിരുന്നു. എന്നാൽ അന്ന് രാത്രിയായപ്പോഴേക്കും സുലൈഹയ്ക്ക് അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. സുലൈഹയ്ക്ക് കടുത്ത വയറിളക്കവും ഉണ്ടായിരുന്നു. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരിക്കുന്നു.

ALSO READ: ഹോട്ടൽ ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ : ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം, ഹോട്ടൽ ഉടമയും തൊഴിലാളികളും അറസ്റ്റിൽ

ഇവർ കല്ലാച്ചിയിൽ വീടിന്  സമീപംഉള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാൽ രോഗത്തിന് ആശ്വാസം ലഭിച്ചില്ല. തുടർന്ന് മെയ് 18 ന് വടകരയിൽ ഉള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.  മെയ് 19 രാത്രിയോടെ സുലൈഹയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശം ആകുകയായിരുന്നു.  തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ് 20 പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുലൈഹ മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ തന്നെ നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയും, പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ശരിയായ മരണകാരണം വ്യക്തമാകൂ. സുലൈഹയോടൊപ്പം മറ്റ് കുടുംബാഗങ്ങളും ചെമ്മീൻ കരി കഴിച്ചെങ്കിലും മറ്റാർക്കും പ്രശ്‍നങ്ങൾ ഒന്നും തന്നെയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News