തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വി.വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ചുമതലയും വഹിക്കും.
ടിങ്കു ബിസ്വാളിനെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. ആരോഗ്യസെക്രട്ടറിയായിരുന്ന രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്കും മാറ്റി നിയമിച്ചു. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
Read Also: സരിത എസ് നായർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടി.കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനങ്ങളിൽ മാറ്റം വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന വി വേണുവിനെയാണ് ആഭ്യന്തരവകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. വിജിലൻസിന്‍റെ യും പരിസ്ഥിതി വകുപ്പിന്‍റെ യും ചുമതലയും അദ്ദേഹം വഹിക്കും.
ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. രാജൻ ഖോബ്രഗഡെയ്ക്ക് കാർഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷന്റെയും അധിക ചുമതലയും നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.
ടിങ്കു ബിസ്വാളിന് ആയുഷിന്‍റെ യും തുറമുഖ വകുപ്പിന്‍റെയും അധിക ചുമതലയുണ്ട്. ഇവർക്ക് ആരോഗ്യ വകുപ്പിന്‍റെ പൂർണ്ണ ചുമതലയും നൽകിയിട്ടുണ്ട്. ശർമിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്‍റെ പൂർണ്ണ ചുമതല നൽകി. എസ്‌സി - എസ്‍ടി സ്പെഷൽ സെക്രട്ടറിയായി എൻ പ്രശാന്തിനെ നിയമിച്ചു. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി.
ഡോ എ ജയതിലക് പട്ടിക ജാതി പട്ടികവർഗ്ഗ, സാംസ്കാരിക വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയാകും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുന്ന അലക്സ് വർഗീസിന് ഐഎഎസ് പദവി നൽകാനും സർക്കാർ തീരുമാനിച്ചു. നിലവിലെ ചുമതല തുടരുന്നതോടൊപ്പം സഹകരണ സൊസറ്റി രജിസ്ട്രാറായി പുതിയ ചുമതലയും അദ്ദേഹം ഏറ്റെടുക്കുന്നുണ്ട്. നിയമനങ്ങളിലെ മാറ്റം സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവും പുറത്തിറക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...