ഇതെന്ത് മറിമായം! പിണറായിയില്‍ കോഴി പ്രസവിച്ചു

പ്രസവശേഷം രക്തസ്രാവമുണ്ടായി കോഴി അല്‍പസമയത്തിനകം ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടതോടും ഉണ്ടായിരുന്നില്ല. 

Last Updated : Sep 2, 2020, 10:12 AM IST
  • ബീഡിതൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാര൦ ലഭിച്ച കോഴിയാണ് പ്രസവിച്ചത്.
  • ഈ കോഴി ഇടുന്ന മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പമുണ്ടായിരുന്നതായും കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും രജിനി പറയുന്നു.
ഇതെന്ത് മറിമായം! പിണറായിയില്‍ കോഴി പ്രസവിച്ചു

പിണറായി: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ഈ ചോദ്യം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, കോഴി 'പ്രസവിച്ചു' എന്ന് ഇതുവരെ ആരും കേട്ടിട്ടുണ്ടാകില്ല. പിണറായി വേണ്ടുട്ടായില്‍ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്. 

ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു..

വെണ്ടുട്ടായിലെ 'തണലില്‍' കെ രജനിയുടെ വീട്ടിലാണ് കോഴി പ്രസവിച്ചത്. പ്രസവശേഷം രക്തസ്രാവമുണ്ടായി കോഴി അല്‍പസമയത്തിനകം ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടതോടും ഉണ്ടായിരുന്നില്ല. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് രജിനിയുടെ വീട്ടിലെത്തിയത്.

അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!

ബീഡിതൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാര൦ ലഭിച്ച കോഴിയാണ് പ്രസവിച്ചത്. ഈ കോഴി ഇടുന്ന മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പമുണ്ടായിരുന്നതായും കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും രജിനി പറയുന്നു. 

See Pic: സാരിയും പട്ടുപാവാടയുമല്ല.... ഓണക്കാലത്ത് മുണ്ട് മടക്കി കുത്തി ഹണി!!

തള്ളകോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. ഒരു മുട്ട അടവച്ച് വിരിയാനെടുക്കുന്ന സമയം 21 ദിവസമാണ്. കോഴിയുടെ ജഡം ലഭിച്ചാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നാണ് റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. ആര്‍ രാജന്‍ പറഞ്ഞു.

Trending News