Actor Rizabawa Death: റിസബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണെന്ന് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 05:44 PM IST
  • ടെലിവിഷൻ പരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു എന്ന് മുഖ്യമന്ത്രി.
  • നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നതെന്ന് വിഡി സതീശൻ.
  • കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Actor Rizabawa Death: റിസബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ റിസബാവയുടെ (Rizabawa) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) പ്രതിപക്ഷ നേതാവ് വിഡി സതീശനും (VD Satheeshan) അനുശോചനം രേഖപ്പെടുത്തി. 

നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: Rizabawa: നടൻ റിസബാവ അന്തരിച്ചു

ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്. 

വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അൻപതോളം സിനിമകൾ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: Actor Rizabawa : അമ്മച്ചിയുടെ കഥ കേൾക്കാൻ ഇനി ജോൺ ഹോനായിയും ഇല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റൈലിഷ് വില്ലന്മാരിൽ പ്രമുഖൻ റിസബാവാ

ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു റിസബാവയുടെ മരണവാർത്ത മലയാള സിനിമ ലോകം അറിയുന്നത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം. സ്ട്രോക്ക് (Stroke) വന്നതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വച്ച് തന്നെയായിരുന്നു അന്ത്യവും. വൃക്ക രോഗത്തിനും (Kidney ailments) അദ്ദേഹം ചികിത്സ തേടിയിരുന്നു. 

Also Read: Rizabawa Death | ജോൺഹോനായി ആവാൻ അന്ന് റിസബാവയ്ക്ക് അൽപ്പം പരിഭ്രമം തോന്നിയിരുന്നു, പീന്നീടതും ചരിത്രമായി

നാടക വേദികളിലൂടെയാണ് റിസബാവ ചലച്ചിത്ര രം​ഗത്തേക്ക് എത്തിയത്. ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ (Super Hit Movie) ഇൻ ഹരിഹർ നഗർ (In Harihar Nagar)എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News