Kerala Unlock : കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും

കടകളിൽ എത്താൻ വാക്‌സിൻ, കോവിഡ് നെഗറ്റീവ്, കോവിഡ് രോഗമുക്തി സർട്ടിഫിക്കറ്റുകൾ വേണമെന്നുള്ളത് എത്രത്തോളം കർശനമാക്കണമെന്നും ഇന്ന് തീരുമാനിക്കും.  

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 06:14 AM IST
  • പുതിയ മാനദണ്ഡങ്ങൾക്ക് എതിരെ ഉയരുന്ന എതിർപ്പുകൾ യോഗം ചർച്ച ചെയ്യുമെങ്കിലും മാറ്റങ്ങൾ കൊണ്ട് വരൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • സംസ്ഥാനത്തെ കോവിഡ് സാഹചര്യം യോഗം വിലയിരുത്തും.
  • അതോടൊപ്പം തന്നെ നിയന്ത്രണങ്ങൾ എത്രത്തോള കര്ശനമാക്കണെമെന്നുള്ളതും ഇന്ന് യോഗത്തിൽ തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
  • കടകളിൽ എത്താൻ വാക്‌സിൻ, കോവിഡ് നെഗറ്റീവ്, കോവിഡ് രോഗമുക്തി സർട്ടിഫിക്കറ്റുകൾ വേണമെന്നുള്ളത് എത്രത്തോളം കർശനമാക്കണമെന്നും ഇന്ന് തീരുമാനിക്കും.
Kerala Unlock : കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും

THiruvananthapuram : പുതുതായി പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലെ മാനദണ്ഡങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങൾക്ക് എതിരെ ഉയരുന്ന എതിർപ്പുകൾ യോഗം ചർച്ച ചെയ്യുമെങ്കിലും മാറ്റങ്ങൾ കൊണ്ട് വരൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം യോഗം വിലയിരുത്തും.  അതോടൊപ്പം തന്നെ നിയന്ത്രണങ്ങൾ എത്രത്തോള കര്ശനമാക്കണെമെന്നുള്ളതും ഇന്ന് യോഗത്തിൽ തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കടകളിൽ എത്താൻ വാക്‌സിൻ, കോവിഡ് നെഗറ്റീവ്, കോവിഡ് രോഗമുക്തി സർട്ടിഫിക്കറ്റുകൾ വേണമെന്നുള്ളത് എത്രത്തോളം കർശനമാക്കണമെന്നും ഇന്ന് തീരുമാനിക്കും.

ALSO READ: Covid19 Treatment Protocol: കോവിഡ് ചികിത്സയിൽ മാറ്റം,നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ഇനി നിരീക്ഷണം മാത്രം മരുന്നുകൾ നൽകില്ല

കേരള അൺലോക്ക് (Kerala unlock) മാർഗ്ഗനിർദ്ദേശങ്ങളിൽ കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് സർക്കാർ ഇന്നലെ  നിയമസഭയിൽ അറിയിച്ചിരുന്നു.   വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരം​ഗത്തിൽ പടരുന്നതെന്നും രോ​ഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

ALSO READ: Covid update kerala: സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 187 മരണം

ഈ സാഹചര്യം നിലനിൽക്കുമ്പോൾ  ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോ​ഗ്യ മന്ത്രി (Health Minister) വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. 

ALSO READ: Kerala Unlock : കേരള അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് സർക്കാർ

അതേസമയം കേരളത്തിൽ വാക്‌സിനേഷൻ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇത് സംബന്ധിച്ച് വിവരം അറിയിച്ചത്.തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News