Kollam Panchayath: വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ തമ്മില്‍തല്ലി; പഞ്ചായത്ത് യോഗത്തിൽ ഭരണപ്രതിപക്ഷ കയ്യാങ്കളി

Kollam Vilakudi panchayath issue: മുന്‍പ് യുഡിഎഫ് അംഗമായിരുന്നു വിളക്കുടി പഞ്ചായത്തിന്റെ പ്രസിഡന്റ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരംഗം വോട്ടുമാറി എല്‍ഡിഎപിന് ചെയ്തതോടെയാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 03:06 PM IST
  • ഇരുവിഭാഗത്തിലെ അംഗങ്ങള്‍ക്കും പരുക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.
  • കോണ്‍ഗ്രസ് അംഗമായ ശ്രീകലയാണ് എല്‍ഡിഎഫിന്റെ പിന്തുണയോടെ നിലവില്‍ പ്രസിഡന്റായിരിക്കുന്നത്.
Kollam Panchayath: വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ തമ്മില്‍തല്ലി; പഞ്ചായത്ത് യോഗത്തിൽ ഭരണപ്രതിപക്ഷ കയ്യാങ്കളി

കൊല്ലം: വിളക്കുടി പഞ്ചായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യോഗത്തിനിടെ കൂട്ടത്തല്ല്. കൂറുമാറ്റത്തിലൂടെ അധികാരത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പഞ്ചായത്ത് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെ ഇടത് അംഗങ്ങള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ തമ്മില്‍തല്ലിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് കമ്മിറ്റി മാറുകയും കൂറുമാറ്റത്തിലൂടെ പുതിയ പ്രസിഡന്റ് അധികാരത്തിലേറുകയും ചെയ്തത്. മുന്‍പ് യുഡിഎഫ് അംഗമായിരുന്നു വിളക്കുടി പഞ്ചായത്തിന്റെ പ്രസിഡന്റ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരംഗം വോട്ടുമാറി എല്‍ഡിഎപിന് ചെയ്തതോടെയാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.

ALSO READ: എൻഡിഎ സ്ഥാനാര്‍ത്ഥി നിർണ്ണയം ഡല്‍ഹി കേന്ദ്രീകരിച്ച്; ലോക്സഭ തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ

ഇതോടെ കൂറുമാറ്റമെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തുകയും പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗത്തിലെ അംഗങ്ങള്‍ക്കും പരുക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് അംഗമായ ശ്രീകലയാണ് എല്‍ഡിഎഫിന്റെ പിന്തുണയോടെ നിലവില്‍ പ്രസിഡന്റായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News